Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല; ബൗദ്ധിക സ്വത്തവകാശ സെമിനാര്‍

HIGHLIGHTS : University of Calicut; Intellectual Property Rights Seminar

ബൗദ്ധിക സ്വത്തവകാശ സെമിനാര്‍

കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഐ.പി.ആര്‍. സ്റ്റഡീസ് കാലിക്കറ്റ് സര്‍വകലാശാലയുമായി സഹകരിച്ച് ബൗദ്ധിക സ്വത്തവകാശവുമായി ബന്ധപ്പെട്ട ബോധവത്കരണ ക്ലാസ് നടത്തി. പേറ്റന്റുകള്‍ നേടുന്നതിനെക്കുറിച്ചും അതിന്റെ സാങ്കേതികതയെക്കുറിച്ചുമാണ് അധ്യാപകര്‍ക്കും ഗവേഷകര്‍ക്കും ക്ലാസ് നല്‍കിയത്. പരിപാടി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഐ.ക്യു.എ.സി. ഡയറക്ടര്‍ ഡോ. ജോസ് ടി. പുത്തൂര്‍, സിന്‍ണ്ടിക്കേറ്റംഗം ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഐ.പി.ആര്‍. സെല്‍ അസി. കോ-ഓര്‍ഡിനേറ്റര്‍ ഡോ. എന്‍.എന്‍. ബിനിത എന്നിവര്‍ സംസാരിച്ചു. സെന്റര്‍ ഫോര്‍ ഐ.പി.ആര്‍. സ്റ്റഡീസിലെ ഡോ. ഐ.ജി. രതീഷ്, ബിലാല്‍ എ. നാസര്‍, ആര്‍. സുനൈന എന്നിവര്‍ ക്ലാസെടുത്തു.

sameeksha-malabarinews

ഫോട്ടോ- കുസാറ്റിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ ഐ.പി.ആര്‍. സ്റ്റഡീസ് കാലിക്കറ്റ് സര്‍വകലാശാലയുമായി സഹകരിച്ച് നടത്തിയ ബൗദ്ധിക സ്വത്തവകാശ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു

മൂല്യനിർണയ ക്യാമ്പ്

അഫിലിയേറ്റഡ് കോളേജുകളിലെ മൂന്നാം സെമസ്റ്റർ വിവിധ പി.ജി. പരീക്ഷകളുടെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഫെബ്രുവരി 5 മുതൽ 9 വരെയും വിദൂര വിദ്യാഭ്യായസ വിഭാഗം മൂന്നാം സെമസ്റ്റർ വിവിധ പി.ജി. പരീക്ഷകളുടെ വികേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പ് ഫെബ്രുവരി 3 മുതൽ 12 വരെയും നടത്തും. നിയോഗിക്കപ്പെട്ട എല്ലാ അധ്യാപകരും ക്യാമ്പിൽ നിർബന്ധമായും പങ്കെടുക്കണമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ വെബ് സൈറ്റിൽ.

ബി.ബി.എ. എൽ.എൽ.ബി. – വൈവ

എട്ടാം സെമസ്റ്റർ ബി.ബി.എ എൽ.എൽ.ബി. ഏപ്രിൽ 2023 റഗുലർ പരീക്ഷയുടെ മാനേജ്‌മന്റ് പ്രോജക്ടും വൈവയും ഫെബ്രുവരി 12-ന് തുടങ്ങും. വിശദമായ സമയക്രമം വെബ് സൈറ്റിൽ.

പ്രാക്ടിക്കൽ പരീക്ഷ

മൂന്നാം സെമസ്റ്റർ ബി.വോക്. നഴ്സറി ആന്‍റ് ഓർണമെന്റൽ ഫിഷ് ഫാമിംഗ് (2022 പ്രവേശനം) നവംബർ 2023 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 1-ന് തുടങ്ങും. കേന്ദ്രം:- സെന്റ് അലോഷ്യസ് കോളേജ്, എൽത്തുരുത്ത്.

പരീക്ഷാ അപേക്ഷാ

തൃശ്ശൂർ ഗവ. ഫൈൻ ആർട്സ് കോളേജിലെ അവസാന വർഷ ബി.എഫ്.എ. , ബി.എഫ്.എ. ഇൻ ആർട്ട് ഹിസ്റ്ററി ആന്‍റ് വിഷ്വൽ സ്റ്റഡീസ് ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 6 വരെയും 180/- രൂപം പിഴയോടെ ഫെബ്രുവരി 8 വരെയും അപേക്ഷിക്കാം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!