Section

malabari-logo-mobile

കാലിക്കറ്റ് സര്‍വകലാശാല; കാലിക്കറ്റിന്റെ ബി.എഡ്. പഠനകേന്ദ്രങ്ങള്‍ക്ക് എന്‍.സി.ടി.ഇയുടെ അംഗീകാരത്തുടര്‍ച്ച

HIGHLIGHTS : University of Calicut; Calicut's B.Ed. Continuity of NCTE approval for study centers

പരീക്ഷ

ഒന്നാം സെമസ്റ്റർ എം.സി.എ. (2020 പ്രവേശനം മുതൽ ) നവംബർ 2023 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകൾ ഫെബ്രുവരി 19-ന്  തുടങ്ങും.

sameeksha-malabarinews

കാലിക്കറ്റിന്റെ ബി.എഡ്. പഠനകേന്ദ്രങ്ങള്‍ക്ക് എന്‍.സി.ടി.ഇയുടെ അംഗീകാരത്തുടര്‍ച്ച

കാലിക്കറ്റ് സര്‍വകലാശാല നടത്തുന്ന ബി.എഡ്. പഠനകേന്ദ്രങ്ങള്‍ക്ക് എന്‍.സി.ടി.ഇയുടെ അംഗീകാരം. മഞ്ചേരി, കണിയാമ്പറ്റ, വടകര, കോഴിക്കോട്, ചക്കിട്ടപ്പാറ കേന്ദ്രങ്ങള്‍ക്കാണ് തുടര്‍ച്ചാ അനുമതി ലഭിച്ചത്. നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജ്യുക്കേഷന്‍ ദക്ഷിണമേഖലാ സമിതിയുടെ ജനുവരി 10-ന് ചേര്‍ന്ന യോഗത്തിലെ തീരുമാനപ്രകാരമാണ് അംഗീകാരം. മലപ്പുറം, വലപ്പാട്, കൊടുവായൂര്‍ കേന്ദ്രങ്ങളുടെ കെട്ടിടവും ഭൂമിയും സംബന്ധിച്ച വിവരങ്ങള്‍ ഹാജരാക്കാന്‍ സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടൊപ്പം സുല്‍ത്താന്‍ ബത്തേരി, ചാലക്കുടി, തൃശ്ശൂര്‍ കേന്ദ്രങ്ങളുടെ അംഗീകാര പ്രശ്‌നങ്ങളും അടുത്ത യോഗത്തില്‍ പരിഹരിക്കപ്പെടുമെന്ന് ഡയറ്കടറേറ്റ് ഓഫ് യൂണിവേഴ്‌സിറ്റി സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ഡോ. എ. യൂസഫ് പറഞ്ഞു. കാലിക്കറ്റ് സര്‍വകലാശാല നേരിട്ടു നടത്തുന്ന അധ്യാപക പരിശീലന കേന്ദ്രങ്ങളിലെ സൗകര്യങ്ങളെല്ലാം സമിതി ഓണ്‍ലൈനായി വിലയിരുത്തിയാണ് തീരുമാനമെടുത്തത്. ലാബ്, ലൈബ്രറി, ഡിജിറ്റല്‍ ക്ലാസ് മുറികള്‍ എന്നിവ ഉള്‍പ്പെടെയുള്ള സംവിധാനങ്ങളെല്ലാം മൂന്ന് മണിക്കൂറോളമെടുത്താണ് പരിശോധിച്ചത്. സൗകര്യങ്ങളില്‍ സമിതി തൃപ്തി രേഖപ്പെടുത്തി. അംഗീകാര പരിശോധന നടത്തി തീരുമാനമെടുക്കണമെന്നാവശ്യവുമായി വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജിന്റെ നേതൃത്വത്തില്‍ സര്‍വകലാശാലാ സംഘം എന്‍.സി.ടി.ഇ. ആസ്ഥാനത്ത് പോയി അധികൃതരുമായി നേരിട്ട് ചര്‍ച്ച നടത്തിയിരുന്നു. താരതമ്യേന കുറഞ്ഞ ഫീസില്‍ വിദ്യാര്‍ഥികള്‍ക്ക് ബി.എഡ്. പഠന സൗകര്യം നല്‍കുന്നതിനായി വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളില്‍ 11 പരിശീലന കേന്ദ്രങ്ങളാണ് സര്‍വകലാശാല നേരിട്ട് നടത്തുന്നത്. ഇതില്‍ നാട്ടിക കേന്ദ്രത്തിന് ഒഴികെ ബാക്കിയുള്ളവയ്‌ക്കെല്ലാം സ്വന്തം കെട്ടിടങ്ങളുണ്ട്. ഇതിനായി ചാലക്കുടി നഗരസഭാ പരിധിക്കുള്ളില്‍ സ്ഥലം ലഭ്യമാക്കിയിട്ടുണ്ട്.

ഇന്ത്യയുടെ ഖുർആൻ വിവർത്തന പാരമ്പര്യം ബഹുസ്വരതയുടേത്-

പ്രൊഫസർ എം. കെ. ജയരാജ്

ഖുർആനിന്റെ വിവിധ വിവർത്തനധാരകളിൽ ഇന്ത്യയുടെ വിവർത്തന പാരമ്പര്യം ബഹുസ്വരതയുടേതാണെന്ന് കാലിക്കറ്റ് വൈസ് ചാൻസിലർ ഡോ. എം.കെ. ജയരാജ് അഭിപ്രായപ്പെട്ടു. കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വിഭാഗം അതിന്റെ സുവർണജൂബിലിയോടനുബന്ധിച്ച് ഫസഫൗണ്ടേഷൻ ഇംഗീഷ് പഠന വിഭാഗം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ദ്വിദിന അന്തർദേശീയ സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംഗീതത്തിനും ധ്വനി സാന്ദ്രതക്കും ആശയ ഗാംഭീര്യത്തിനും പ്രധാനം നൽകിയ വിവർത്തനമായിരുന്നു അബ്ദുല്ലാഹ് യൂസഫലിയുടേതെന്ന് അബ്ദുല്ലാഹ് യൂസഫലി അനുസ്മരണ പ്രഭാഷകനും മുഖ്യ അഥിതിയും ആയ ഡോ. അബ്ദുസ്സമദ് സമദാനി അഭിപ്രായപ്പെട്ടു. യമനിലെ വിവിധ സർവകലാശാലകളിലെ പ്രൊഫസർമാരിയ ബസ്സാം അഹ്മദ്, അബ്ദുൽ ഖാദർ അഹ്മദ് അൽഹംസി, നജീബ് അലി ഹമൂദ് മുൽഖാത്ത് സിൻഡിക്കേറ്റ് അംഗം ഡോ. ടി. വസുമതി ഖുർആൻ പരിഭാഷകരായ മുഹമ്മദ് അബ്ദുൽ ഖാദർ, വി. വി. എ ഷുക്കൂർ, ഉറുദു വിഭാഗം മേധാവി ഡോ. കെ. വി. നകുലൻ, ഇംഗ്ലീഷ് വിഭാഗം മേധാവി ഡോ. എം. എ. സാജിദ, അറബി വിഭാഗം മേധാവി ഡോ. എ. ബി മൊയ്തീൻ കുട്ടി ഡോ. ഇ. അബ്ദുൽ മജീദ് ഡോ. ഉമർ തസ്നീം ഡോ. യുസഫ് നദ് വി തുടങ്ങിയവർ സംസാരിച്ചു.

സ്വീകരണം നൽകി 

കലിക്കറ്റ് സര്‍വകലാശാല ചെയര്‍ ഫോര്‍ ഇസ്ലാമിക്ക് സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ച്, ഫെഡറേഷന്‍ ഓഫ് മുസ്ലിം കോളേജസ് കലിക്കറ്റ് എന്നിവ സംയുക്തമായി വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം. കെ. സ്ക്കീറിന്  സ്വീകരണം നൽകി. എം.പി. പി.വി. അബ്ദുല്‍ വഹാബ് ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സലര്‍ ഡോ. എം. കെ. ജയരാജ് അദ്ധ്യക്ഷത വഹിച്ചു. എം.എൽ.എ. എം. നൗഷാദ്, രജിസ്ട്രാർ ഡോ. ഇ.കെ. സതീഷ് സര്‍വകലാശാലാ അറബിക് വിഭാഗം മേധാവി ഡോ. എ.ബി. മൊയ്തീന്‍കുട്ടി, ഇസ്ലാമിക് ചെയര്‍ വിസിറ്റിംഗ് പ്രൊഫസര്‍ ഡോ. സി. സെയ്തലവി എന്നിവര്‍ പങ്കെടുത്തു.

സംവാദ സദസ്സ്

കാലിക്കറ്റ് സർവകലാശാലാ സുവോളജി പഠന വകുപ്പിൽ “പ്രൊജക്റ്റ് റൈറ്റിംഗ് & ഫണ്ടിംഗ് ഓപ്പർച്യൂണിറ്റീസ് ഇൻ സയൻസ് സ്ട്രീം” എന്ന വിഷയത്തിൽ സംവാദ സദസ്സ് 19-ന്  നടക്കും. രാവിലെ 10.30-ന് സുവോളജി വകുപ്പ് സെമിനാർ ഹാളിൽ തുടങ്ങുന്ന സംവാദ സദസ്സിന്റെ മുഖ്യ പ്രഭാഷകൻ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് പ്രൊഫസറായ ഡോ. സതീഷ് സി. രാഘവനാണ്.

അന്താരാഷ്ട്ര സെമിനാറിന് തുടക്കമായി

കാലിക്കറ്റ് സർവകലാശാല ബയോ ടെക്നോളജി പഠന വകുപ്പ് സംഘടിപ്പിക്കുന്ന ത്രിദിന കോൺഫറൻസും ശിൽപ്പശാലയും പ്രോവൈസ് ചാൻസലർ ഡോ. എം. നാസർ ഉദ്ഘാടനം ചെയ്തു. പഠന വകുപ്പ് മേധാവി ഡോ. അനു ജോസഫ്, ഐ.ക്യു.എ.സി ഡയറക്ടർ ഡോ. ജോസ് ടി പുത്തൂർ, പ്രൊഫസർ കെ.കെ. ഏലിയാസ്, ഡോ. സി ഗോപിനാഥൻ, ഡോ. വി.ബി. സ്മിത എന്നിവർ സംസാരിച്ചു. 19 വരെ നടക്കുന്ന സെമിനാറിൽ ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള  പ്രമുഖ ശാസ്ത്രജ്ഞർ പങ്കെടുക്കും.

പഠന ബോർഡ് അംഗങ്ങൾക്ക് പരിശീലനം

ഔട്ട്-കം-ബേസ്ഡ് എഡ്യൂക്കേഷൻ ബിരുദ പാഠ്യ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കാലിക്കറ്റ് സർവകലാശാലാ പഠന ബോർഡ് അധ്യക്ഷന്മാർക്കും അംഗങ്ങൾക്കും പരിശീലനം സംഘടിപ്പിച്ചു. ടീച്ചിങ് ലേർണിംഗ് സെന്ററിന്റെ നേതൃത്വത്തിൽ നടന്ന പരിപാടി വൈസ് ചാൻസലർ ഡോ. എം.കെ. ജയരാജ് ഉദഘാടനം ചെയ്തു. ടി.എൽ.സി. ഡയറക്ടർ ഡോ. അബ്ദുൽ ഗഫൂർ, എഡ്യൂക്കേഷൻ പഠന വകുപ്പ് മേധാവി ഡോ. ബിന്ദു എന്നിവർ സംസാരിച്ചു.  ഡോ. മെൻഡസ് ജേക്കബ്, ഡോ. ജോബി സിറിയക് എന്നിവർ ക്ലാസ് എടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!