Section

malabari-logo-mobile

പരപ്പനങ്ങാടിയില്‍ അഞ്ചു വയസ്സുകാരന് ജപ്പാന്‍ജ്വരം സ്ഥിരീകരിച്ചു;ജാഗ്രത പ്രവര്‍ത്തനവുമായി ആരോഗ്യകുപ്പ്

HIGHLIGHTS : A five-year-old boy was diagnosed with Japanese fever in Parappanangadi

പരപ്പനങ്ങാടി: പരപ്പങ്ങാടി നെടുവയില്‍ അഞ്ചു വയസ്സുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു. പൂവത്താന്‍കുന്ന് പ്രദേശത്തെ ദമ്പതികളുടെ മകനാണ് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചത്. 10 ദിവസം മുന്നെ പനിബാധിച്ച കുട്ടിയെ സ്വകാര്യ ആശുപത്രികളിലും തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചിത്. കുട്ടി അപകടനില തരണം ചെയ്ത് നിരീക്ഷണത്തില്‍ തുടരുകയാണ്.

പരപ്പനങ്ങാടി നഗരസഭാ പരിധിയിലെ എട്ടാം ഡിവിഷനില്‍ പൂവത്താന്‍കുന്ന്
ഭാഗത്ത് ആരോഗ്യവകുപ്പും നഗരസഭയും ജാഗ്രതാപ്രവര്‍ത്തനം ശക്തമാക്കിയിട്ടുണ്ട്. ഏതുതരം പനിയായാലും വൈദ്യസഹായം തേടണ്ടതാണ്.മനുഷ്യനില്‍ നിന്ന് മറ്റൊരാളിലേക്ക് ജപ്പാന്‍ജ്വരം പകരില്ല എന്നത് ആശ്വാസകരമാണ്. പക്ഷേ, വൈറസുള്ള മറ്റ് ജീവികളില്‍നിന്ന് കൊതുക് വഴി മനുഷ്യശരീരത്തിലെത്തും എന്നതുകൊണ്ട് ജപ്പാന്‍ജ്വരം സൂക്ഷിച്ചില്ലെങ്കില്‍ അപകടകാരിയുമാണ് ദേശാടനപ്പക്ഷികളിലൂടെയാവാം വൈറസ് എത്തിയതെന്നാണ് മെഡിക്കല്‍സംഘത്തിന്റെ പ്രാഥമികനിഗമനം.

sameeksha-malabarinews

അഞ്ചുവയസുകാരന് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകരായ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ.വാസുദേവന്‍ തെക്കുവീട്ടില്‍, ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ ഷാഹുല്‍ ഹമീദ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സബിത, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ താഹിറ എന്നിവര്‍ ഈ പ്രദേശം സന്ദര്‍ശിനം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ ജയദേവന്റെ നേതൃത്വത്തില്‍ ആരോഗ്യപ്രവര്‍ത്തകരുടെയും ആശവര്‍ക്കര്‍മാര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരുടങ്ങുന്ന ടീം ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങളും ഫീവര്‍ സര്‍വേയും നടത്തി. പൂവത്താം കുന്ന് ജനകീയ കേന്ദ്രത്തില്‍ വെച്ച് നാട്ടുകാര്‍ക്കായി ബോധവല്‍ക്കരണ ക്ലാസും നടത്തി. ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തിട്ടുണ്ടെന്നും വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി ഒരു സംയുക്ത യോഗം നാളെ പരിപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ ചേരുമെന്നും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!