Section

malabari-logo-mobile

കാലിക്കറ്റ് സർവകലാശാലാ; അഖിലേന്ത്യാ റഗ്ബി തണുപ്പിനെ തോല്‍പ്പിച്ച് കാലിക്കറ്റ് റണ്ണറപ്പ്

HIGHLIGHTS : University of Calicut; All India Rugby Defeats Calicut Runner Up

അഖിലേന്ത്യാ റഗ്ബി തണുപ്പിനെ തോല്‍പ്പിച്ച് കാലിക്കറ്റ് റണ്ണറപ്പ്

പഞ്ചാബിലെ ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടന്ന അഖിലേന്ത്യാ അന്തര്‍ സര്‍വകലാശാല പുരുഷ റഗ്ബി ചാമ്പ്യന്‍ഷിപ്പില്‍ കാലിക്കറ്റ് സര്‍വകലാശാലാ ടീം റണ്ണര്‍ അപ്. കൊടും തണുപ്പിനെ വകവെയ്ക്കാതെ ആതിഥേയരായ ചണ്ഡീഗഢുമായി ഫൈനലില്‍ ഏറ്റുമുട്ടിയാണ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്. അഞ്ച് മുതല്‍ 12 ഡിഗ്രി വരെയാണ് ഇവിടെ പകല്‍ സമയത്തെ താപനില. വൈകുന്നേരം മത്സരം നടക്കുമ്പോള്‍ മൂന്ന് ഡിഗ്രിയായിരുന്നു. ശക്തമായ മഞ്ഞു മഴയും കൊടും തണുപ്പിനും എതിരെക്കൂടിയാണ് കാലിക്കറ്റ് ടീം മത്സരിച്ചത്. ഇന്ത്യന്‍ ആര്‍മി കോച്ച് സെന്തില്‍ കുമാറിന്റെ നേതൃത്വത്തില്‍ പരിശീലനം നടത്തിയ താരങ്ങള്‍ അസാമാന്യ മികവ് പുലര്‍ത്തി. കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജ് താരം ശ്രീശാഖിന്റെ നേതൃത്വത്തിലിറങ്ങിയ ടീം ചണ്ഡീഗഢ് യൂണിവേഴ്‌സിറ്റി മികച്ച പ്രകടനം കാഴ്ച വെച്ചു. ടീം മാനേജര്‍മാരായി ക്യാപ്റ്റന്‍ ഷുക്കൂര്‍ ഇല്ലത്ത്, ഡോ. ഷിഹാബുദ്ധീന്‍ എന്നിവര്‍ അനുഗമിച്ചപ്പോള്‍ സഹ പരിശീലകരാായി വിനുവും ഹര്‍ശാന്തും ടീമിന് പിന്തുണയേകി. ഡെന്നി ഡേവിസായിരുന്നു ടീം ഫിസിയോ.

sameeksha-malabarinews

ഓഡിറ്റ് കോഴ്സ് സംശയങ്ങൾക്ക് വിളിക്കാം

കാലിക്കറ്റ് സർവകലാശാലാ വിദൂര വിദ്യാഭ്യാസ വിഭാഗം 2022 പ്രവേശനം (CBCSS-SDE) വിദ്യാർത്ഥികൾക്കായി ജനുവരി 31 മുതൽ നടക്കുന്ന ഒന്ന്, രണ്ട് സെമസ്റ്റർ യു.ജി. ഓഡിറ്റ് കോഴ്സ് ഓൺലൈൻ പരീക്ഷ, 2019 & 2021 പ്രവേശനം (CBCSS-SDE) വിദ്യാർത്ഥികൾക്കായി ഫെബ്രുവരി 5 മുതൽ നടക്കുന്ന ഒന്ന് മുതൽ നാല് വരെ സെമസ്റ്റർ യു.ജി. ഓഡിറ്റ് കോഴ്സ് ഓൺലൈൻ പരീക്ഷ എന്നിവയുമായി ബന്ധപ്പെട്ട സംശയ നിവാരണത്തിനായി വിളിക്കേണ്ട ഫോൺ നമ്പറുകൾ വിദൂര വിദ്യാഭ്യാസ വിഭാഗം വെബ്സൈറ്റിൽ ലഭ്യമാണ്.

പരീക്ഷാ അപേക്ഷാ

സർവകലാശാലാ പഠന വകുപ്പുകളിലെ നാലാം സെമസ്റ്റർ (CCSS-PG) എം.എ. / എം.എസ് സി. / എം.കോം. / എം.ബി.എ. / എം.എ. ജേണലിസം ആൻ്റ് മാസ്സ് കമ്മ്യൂണിക്കേഷൻ / മാസ്റ്റർ ഇൻ ലൈബ്രറി ആൻ്റ് ഇൻഫർമേഷൻ സയൻസ് / എം.സി.ജെ. / എം.ടി.എ. / എം.എസ് സി. ഫോറൻസിക് സയൻസ് (2020 പ്രവേശനം മുതൽ), എം.എസ് സി. റേഡിയേഷൻ ഫിസിക്സ് / എം.എസ് സി. ഫിസിക്സ് (നാനോസയൻസ്) / എം.എസ് സി. കെമിസ്ട്രി (നാനോസയൻസ്) (2022 പ്രവേശനം മാത്രം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾക്ക് പിഴ കൂടാതെ ഫെബ്രുവരി 12 വരെയും 180/- രൂപം പിഴയോടെ ഫെബ്രുവരി 15 വരെയും അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ജനുവരി 29 മുതൽ ലഭ്യമാകും.

പരീക്ഷ

സർവകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ബി.ടെക്. (2015 മുതൽ 2018 വരെ പ്രവേശനം) ആറാം സെമസ്റ്റർ ഏപ്രിൽ 2023, അഞ്ചാം സെമസ്റ്റർ നവംബർ 2022, നാലാം സെമസ്റ്റർ ഏപ്രിൽ 2023 സപ്ലിമെന്‍ററി / ഇംപ്രൂവ്മെന്‍റ് പരീക്ഷകൾ യഥാക്രമം ഫെബ്രുവരി 9, 12, 20 തീയതികളിൽ തുടങ്ങും. വിശദമായ സമയക്രമം  വെബ്സൈറ്റിൽ.

അഫിലിയേറ്റഡ് കോളേജുകളിലെ ഒന്നാം സെമസ്റ്റർ എം.എ. / എം.എസ്.സി. / എം.കോം. / എം.എസ്.ഡബ്ല്യൂ. (CBCSS-PG 2019 പ്രവേശനം) സെപ്റ്റംബർ 2023 ഒറ്റത്തവണ റഗുലർ സപ്ലിമെന്ററി പരീക്ഷകൾ ഫെബ്രുവരി 19-ന് തുടങ്ങും. പരീക്ഷാ കേന്ദ്രം:- ടാഗോർ നികേതൻ, സർവകലാശാലാ ക്യാമ്പസ്. വിശദമായ സമയക്രമം  വെബ്സൈറ്റിൽ.

പരീക്ഷാ ഫലം

എസ്.ഡി.ഇ. നാലാം സെമസ്റ്റർ എം.എ. ഹിസ്റ്ററി (2019 മുതൽ 2021 വരെ പ്രവേശനം) ഏപ്രിൽ 2023 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!