Section

malabari-logo-mobile

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വാര്‍ത്തകള്‍;കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

HIGHLIGHTS : university news

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റര്‍ എം.എ. ജേണലിസം ആന്റ് മാസ് കമ്മ്യൂണിക്കേഷന്‍ നവംബര്‍ 2020 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.  പി.ആര്‍. 134/2022

sameeksha-malabarinews

കോവിഡ് സ്‌പെഷ്യല്‍ പരീക്ഷ

രണ്ടാം സെമസ്റ്റര്‍ എം.എസ് സി. ഹെല്‍ത്ത് ആന്റ് യോഗ തെറാപ്പി ജൂണ്‍ 2019 റഗുലര്‍, സപ്ലിമെന്ററി കോവിഡ് സ്‌പെഷ്യല്‍ പരീക്ഷകള്‍ ജൂണ്‍ 2020 പരീക്ഷകള്‍ക്കൊപ്പം നടക്കും.

അറബിക് സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്

കാലിക്കറ്റ് യൂനിവേഴ്‌സിറ്റി അറബിക് ഡിപ്പാര്‍ട്ടുമെന്റ് നടത്തുന്ന 2021 2022 ബാച്ചിലേക്കുള്ള പി.ജി. ഡിപ്ലോമ ഇന്‍ ട്രാന്‍സിലേഷന്‍ ആന്റ് സെക്രട്ടേറിയല്‍ പ്രാക്റ്റീസ് ഇന്‍ അറബിക് (ഫുള്‍ ടൈം), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ സ്‌പോക്കണ്‍ അറബിക് (പാര്‍ട്ട് ടൈം) എന്നീ കോഴ്‌സുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ 28-ന്                (വെള്ളി) രാവിലെ 10.15 മണിക്ക് അറബിക് വിഭാഗം ഓഫീസില്‍ നടക്കും. പ്രവേശനം ആഗ്രഹിക്കുന്നവര്‍ രാവിലെ 10.15-ന് മതിയായ രേഖകള്‍ സഹിതം ഹാജരാകണം.

ബി.കോം.-ബി.ബി.എ. പരീക്ഷ

അഞ്ചാം സെമസ്റ്റര്‍ ബി.കോം./ബി.ബി.എ. (സി.ബി.സി.എസ്.എസ്.) നവംബര്‍ 2021 യു.ജി. റഗുലര്‍ പരീക്ഷകള്‍ പുതുക്കിയ ടൈം ടേബിള്‍ പ്രകാരം ഫെബ്രുവരി അഞ്ചിനും സപ്ലിമെന്ററി/ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ (സി.യു.സി.ബി.സി.എസ്.എസ്.) ഫെബ്രുവരി എട്ടിനും തുടങ്ങും. വിശദമായ സമയക്രമം വെബ്‌സൈറ്റില്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!