ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി നിര്‍മല സീതാരാമനെ ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ (എയിംസ്) സ്വകാര്യ വാര്‍ഡില്‍ പ്രവേശിപ്പിച്ചു.
ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മികച്ച വൈദ്യസഹായം നല്‍കുന്നുണ്ടെന്നും ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു.
ഇവരുടെ ആരോഗ്യനില സംബന്ധിച്ച് എയിംസ് ഡോക്ടര്‍മാര്‍ ഉടന്‍ പ്രസ്താവന പുറപ്പെടുവിക്കും. എന്ത് അസുഖത്തെ തുടര്‍ന്നാണ് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിട്ടില്ല.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക




