റീജിയണൽ കോളജിൽ യൂണിയൻ ഉദ്ഘാടനം

കിഴിശ്ശേരി: റീജിയണൽ കോളേജിന്റെ 20ാമത് സ്റ്റുഡന്റ്സ് യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻ ഉദ്ഘാടനം സംഘടിപ്പിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. കോളേജ് ചെയർമാന്റെ അധിക ചുമതല വഹിക്കുന്ന വൈസ് ചെയർപേഴ്സൺ സി.കെ. നെസ്മ അധ്യക്ഷത വഹിച്ചു. മുഖ്യാതിഥിയായി മലപ്പുറം ഗവൺമെന്റ് കോളേജിന്റെ മുൻ ചെയർമാൻ വി.പി. ജസീം സംസാരിച്ചു.

കോളേജ് പ്രിൻസിപ്പൽ എ.പി. അബ്ദുൽ ലത്തീഫ്, മാനേജർ അഷ്‌റഫ് ഹാജി സംസാരിച്ചു. യൂണിയൻ അഡ്വൈസറുടെ അധിക ചുമതലയുള്ള ഫിസിക്കൽ എഡ്യൂക്കേഷൻ വിഭാഗം മേധാവി പി. മുഹമ്മദ് മാലിക് ആശംസ അറിയിച്ചു. യൂണിയൻ ജനറൽ സെക്രട്ടറി സി. മുഹമ്മദ് ആരിഫ് സ്വാഗതവും, യുയുസി സി. മുഹമ്മദ് മഷ്കൂർ നന്ദിയും പറഞ്ഞു.

പബ്ലിക് റിലേഷൻസ് ഓഫീസർ കെ. പ്രണവ് പരിവാടി അവതരണം നടത്തി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top