
സെനറ്റ് യോഗം
കാലിക്കറ്റ് സർവകലാശാലയുടെ വാർഷിക സെനറ്റ് യോഗം മാർച്ച് 22-ന് രാവിലെ 10 മണിക്ക് സെനറ്റ് ഹൗസിൽ ചേരും.
പ്രതിഭാസംഗമം
കാലിക്കറ്റ് സർവകലാശാലാ സംസ്കൃത പഠനവകുപ്പ് പ്രതിഭാസംഗമത്തിന്റെ ഭാഗമായി പ്രമുഖ നാടകസംവിധായകനും നോവലിസ്റ്റുമായ ചന്ദ്രശേഖരന്‍ തിക്കോടിയുടെ മൂന്നുജയിലുകള്‍ എന്ന നോവലിനെ ആസ്പദമാക്കി ചര്‍ച്ച നടത്തി. ചന്ദ്രശേഖരന്‍ തിക്കോടി, ഷാജി വലിയാട്ടില്‍, ശ്രീലക്ഷ്മി സത്യന്‍, ഡോ. രഞ്ജിത്ത് രാജന്‍, ഡോ. ഒ.കെ. ഗായത്രി എന്നിവര്‍ സംസാരിച്ചു. വകുപ്പ് മേധാവി ഡോ കെ.കെ. അബ്ദുൾ മജീദ് അധ്യക്ഷനായി.
സി.ഡി.എം.ആർ.പി. ശില്പശാല
കാലിക്കറ്റ് സർവകലാശാലാ സൈക്കോളജി പഠനവകുപ്പിൽ പ്രവർത്തിക്കുന്ന സി.ഡി.എം.ആർ.പി.യുടെ നേതൃത്വത്തിൽ മാനസിക പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകൾക്ക് ത്രിദിന ശില്പശാല സംഘടിപ്പിച്ചു. സോനു എസ്. ദേവ്, ഡോ. ധനപാണ്ഠ്യൻ, വി.പി. ഷക്കീന, സാറാ റെന്നി, ഡോ. സുജ മാത്യു, ടി.കെ. മഞ്ജു, ജെ.ടി. ഷാനിബ, ഡോ. പി.കെ. റഹീമുദ്ധീൻ എന്നിവർ ക്ലാസുകൾ നയിച്ചു. സമാപന സമ്മേളനത്തിൽ സി.ഡി.എം.ആർ.പി. ഡയറക്ടർ ഡോ. ബേബി ഷാരി, ഡോ. വി. നീതു ലാൽ, ഡോ. ശ്രീഷ, ഹേന സുനിൽ, കെ.ആർ. പ്രിൻസി എന്നിവർ സംസാരിച്ചു.
പരീക്ഷാ അപേക്ഷ
പ്രൈവറ്റ് രജിസ്‌ട്രേഷൻ രണ്ടു വർഷ അദീബ് – ഇ – ഫാസിൽ ( ഉറുദു ) ( സിലബസ് ഇയർ – 2016 ) – ഒന്നാം വർഷ ഏപ്രിൽ 2025, രണ്ടാം വർഷ ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതൽ ലഭ്യമാകും.
പ്രൈവറ്റ് രജിസ്‌ട്രേഷൻ അദീബ് – ഇ – ഫാസിൽ ( ഉറുദു ) ഫൈനൽ ( സിലബസ് ഇയർ – 2007 ) ഏപ്രിൽ 2025 റഗുലർ / സപ്ലിമെന്ററി പരീക്ഷകൾക്ക് പിഴ കൂടാതെ 21 വരെയും 190/- രൂപ പിഴയോടെ 27 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതൽ ലഭ്യമാകും.
അഫിലിയേറ്റഡ് കോളേജുകളിലെ രണ്ടാം സെമസ്റ്റർ ( PG – CBCSS ) എം.എ. ഡെവലപ്മെന്റ് ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, എം.എസ് സി. മാത്തമാറ്റിക്സ് വിത് ഡാറ്റാ സയൻസ്, ഫോറൻസിക് സയൻസ്, ബയോളജി – (2021 പ്രവേശനം മുതൽ) ഏപ്രിൽ 2025 , (2020 പ്രവേശനം) ഏപ്രിൽ 2024 റഗുലർ / സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകൾക്ക് പിഴ കൂടാതെ 24 വരെയും 190/- രൂപ പിഴയോടെ 28 വരെയും അപേക്ഷിക്കാം. ലിങ്ക് 10 മുതൽ ലഭ്യമാകും.
പ്രാക്ടിക്കൽ പരീക്ഷ
മൂന്നാം സെമസ്റ്റർ ബി.വോക്. അഗ്രികൾച്ചർ നവംബർ 2024 പ്രാക്ടിക്കൽ പരീക്ഷകൾ ഫെബ്രുവരി 18-ന് തുടങ്ങും. കേന്ദ്രം: പഴശ്ശിരാജാ കോളേജ് പുൽപ്പള്ളി. വിശദമായ സമയക്രമം വെബ്സൈറ്റിൽ.
പരീക്ഷാഫലം
വിദൂര വിഭാഗം മൂന്നാം സെമസ്റ്റർ ( CBCSS ) എം.എ. ഇംഗ്ലീഷ് ഭാഷയും സാഹിത്യവും – (2020 പ്രവേശനം) നവംബർ 2023, (2021 പ്രവേശനം) നവംബർ 2024 പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് 19 വരെ അപേക്ഷിക്കാം.




