HIGHLIGHTS : Strict action will be taken against counterfeit liquor and drugs in the district
മലപ്പുറം ജില്ലയില്‍ വ്യാജ മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും മറ്റു ലഹരിപദാര്‍ത്ഥങ്ങളുടെയും ഉല്‍പാദനവും വിപണനവും തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. സരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.
2024 സെപ്റ്റംബര്‍ മുതല്‍ 2025 ഫെബ്രുവരി നാലുവരെ 4363 റെയിഡുകളിലായി 562 അബ്കാരി കേസുകളും 326 എന്‍ ഡി പി എസ് കേസുകളും 2062 കോട്പ കേസുകളും ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അബ്കാരി കേസുകളില്‍ 29 വാഹനങ്ങളും എന്‍ ഡി പി എസ് കേസുകളില്‍ 10 വാഹനങ്ങളും കണ്ടെടുത്തു.
ലഹരി വിമുക്തി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകള്‍, പിടിഎ കമ്മിറ്റികള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, അതിഥി തൊഴിലാളികളുടെ താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ ബോധവല്‍ക്കരണ ക്ലാസുകളും പ്രവര്‍ത്തനങ്ങളും സംഘടിപ്പിച്ചു.
യോഗത്തില്‍ മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ പി കെ ജയരാജ്, മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി. അബ്ദുല്‍ കരീം, കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ ബിന്ദു വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍ നൗഷാദ്, അരീക്കോട് പഞ്ചായത്ത് പ്രസിഡണ്ട് നൗഷര്‍ കല്ലട, ചെറിയ മുണ്ടം പഞ്ചായത്ത് പ്രസിഡണ്ട് മൈമൂന കല്ലേരി, പൂക്കോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ടി അലി, റവന്യൂ, എക്‌സൈസ്, പൊലീസ് വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു