കൊച്ചിയില്‍ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ചു;ഒരു മരണം

കൊച്ചി: കലൂര്‍ സ്റ്റേഡിയത്തിലെ ഹോട്ടലില്‍ സ്റ്റീമര്‍ പൊട്ടിത്തെറിച്ച് അപകടം. അപകടത്തില്‍ ഒരു മരണം. നാല് പേര്‍ക്ക് പരിക്കേറ്റു. ‘ഐഡെലി കഫേ’ എന്ന ഹോട്ടലിലായിരുന്നു വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായത്. ഹോട്ടലിലെ ജീവനക്കാര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്. ഇവരില്‍ സുമിത്ത് എന്നയാണ് മരിച്ചത്.

ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം സംഭവിച്ചത്. അടുക്കള ഭാഗത്തായിരുന്നു സ്‌ഫോടനം നടന്നത്. അപകടത്തില്‍ പരിക്കേറ്റവര്‍ അതിഥി തൊഴിലാളികളാണെന്നാണ് വിവരം.

ഉന്നതപോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. ഏറെ തിരക്കുള്ള ഒരു ഹോട്ടലാണ് ഇത്. എന്നാല്‍ അപകട സമയത്ത് ഹോട്ടലില്‍ തിരക്ക് കുറവായിരുന്നു എന്നാണ് വിവരം.

 

Share news
error: Content is protected !!
Scroll to Top