Section

malabari-logo-mobile

ബജറ്റ്;കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നു

HIGHLIGHTS : ദില്ലി:രണ്ടാം മോദി സകര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍

ദില്ലി:രണ്ടാം മോദി സകര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പാര്‍ലമെന്റില്‍
അവതരിപ്പിച്ചുതുടങ്ങി. 11 മണിക്കാണ് ബജറ്റ് അവതരണം തുടങ്ങിയത്.

രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ ബജറ്റിനെ ഏറെ പ്രതീക്ഷയോടെയാണ് വിദഗ്ധര്‍ കാത്തിരിക്കുന്നത്. ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മ്മല സീതാരാമനും സഹമന്ത്രി അനുരാഗ് താക്കൂറും ഉള്‍പ്പെടുന്ന സംഘം രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ചിരുന്നു.

sameeksha-malabarinews

ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ സഭയില്‍ പൊതുബജറ്റ് അവതരിപ്പിക്കുന്നു:

ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കുമെന്ന് ധനമന്ത്രി. ഉപഭോഗശേഷി വര്‍ധിക്കും. ജനങ്ങളുടെ വരുമാനവും വാങ്ങല്‍ ശേഷിയും വര്‍ധിപ്പിക്കുമെമന്ന് ധനമന്ത്രി. രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ സുരക്ഷിതം. ജനവിധിയെ ബഹുമാനിച്ചുള്ള സാമ്പത്തികനയങ്ങള്‍ നടപ്പാക്കും. ജിഎസ്ടി നിരക്ക് കുറച്ചതോടെ കുടുംബ ചിലവുകള്‍ 4 ശതമാനം കുറഞ്ഞു. കിട്ടാക്കടത്തില്‍ കുടുങ്ങിയ ബാങ്കുകളുടെ നില ഭദ്രമാക്കി.

പാവപ്പെട്ടവര്‍ക്ക് നേരിട്ട് ഗുണമുള്ള പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കി. ഉജ്ജ്വല, ആയുഷ്മന്‍ ഭാരത് തുടങ്ങിയ പദ്ധതികള്‍ ധനമന്ത്രി ഉയര്‍ത്തിക്കാട്ടി.

16 ലക്ഷം പുതിയ നികുതിദായകര്‍, 40 കോടി നികുതി റിട്ടേണുകള്‍.

27 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും മോചിപ്പിച്ചു.
2022 ല്‍ കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ 16 ഇനം പദ്ധതികള്‍. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍.

ജല ദൗര്‍ലഭ്യം നേരിടാന്‍ 100 ജില്ലകാര്‍ക്ക് പ്രത്യേക പദ്ധതി. തരിശുഭൂമിയില്‍ സോളാര്‍ പവര്‍ പ്ലാന്റുകള്‍ സ്ഥാപിക്കും.

മൂന്ന് കാര്‍ഷികനിയമങ്ങള്‍ സംസ്ഥാനങ്ങള്‍ ഫലപ്രദമായി നടപ്പാക്കണം. വെയര്‍ ഹൗസുകള്‍ സ്ഥാപിക്കാന്‍ വയബിലിറ്റി ഗ്യാപ് ഫണ്ട് പ്രഖ്യാപിച്ചു.

വനിതാ സ്വയംസഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി ധാന്യലക്ഷമി പദ്ധതി അവതരിപ്പിക്കും.

പഴങ്ങളുെ പച്ചക്കറികളും വേഗത്തിലെത്തിക്കാന്‍ റെയിന്‍ കിസാന്‍ പദ്ധതി അവതരിപ്പിക്കും.

ഹോര്‍ട്ടികള്‍ച്ചര്‍ പ്രോത്സാഹനത്തിന് ഒരു ജില്ല. ഒരു ഉത്പന്നം പദ്ധതി. 15 കോടി രൂപയുടെ കാര്‍ഷിക വായ്പ നല്‍കും.

2025 നുള്ളില്‍ പാലുത്പാദനം 10.8 കോടി ദശലക്ഷം മെട്രിക് ടണ്ണായി ഉയര്‍ത്തും.

നബാര്‍ഡി റീഫൈനാന്‍സിങ് സൗകര്യം വിപുലമാക്കും.20-21 സാമ്പത്തിക വര്‍ഷം 15 ലക്ഷം കോടിയിലേറെ രൂപയുടെ കാര്‍ഷിക വായിപ്പ അനുവദിക്കും.

ബാങ്കിതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും സഹകരണ ബാങ്കുകള്‍ക്കും പ്രത്യേക പിന്തുണ പ്രഖ്യാപിച്ചു.

കൃഷി, ജലസേചനം എന്നിവയ്ക്ക് 2.83 കോടി രൂപ. കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ കയറ്റി അയക്കാനായി കിസാന്‍ ഉഡാന്‍ വിമാനം
.

ജിഎസ്ടി നടപ്പിലാക്കിയതോടെ ഗാര്‍ഹിക ചിലവ് പ്രതിമാസം ശരാശരി നാല് ശതമാനം കുറഞ്ഞു.

ആരോഗ്യ രംഗത്ത് 69,000 കോടി രൂപ വകയിരുത്തി. 2025 നകം ക്ഷയരോഗം നിര്‍മാര്‍ജനം ചെയ്യും. ഇതിനായി ആയുഷ്മാന്‍ പദ്ധതി വിപുലീകരിക്കും.

112 ജില്ലകളിലെ ആശുപത്രികളില്‍കൂടി ആയുഷ് ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പിലാക്കും.

ഇന്ദ്രധനുഷ് പദ്ധതിയില്‍ 12 രോഗങ്ങള്‍കൂടി ഉള്‍പ്പെടുത്തി.

സ്വച്ഛ് ഭാരതത്തിന് 12000 കോടി രൂപ അനുവദിച്ചു.

രാജ്യത്ത് പുതിയ സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കും

മൊബൈല്‍ ഫോണുകളുടെയും ഇലക്ട്രിക് ഉപകരണങ്ങളുടെയും നിര്‍മ്മാണശൃംഖല രാജ്യത്ത് വിപുലമാക്കും.

വ്യവസായ വികസനത്തിന് 27,300 രൂപ അനുവദിച്ചു.

സംരഭക സുഗമമായിട്ടുള്ള ഇന്‍വെസ്റ്റ് മെന്റിനായി ക്ലിയറന്‍സ് സെല്‍. ഹൈവ വരുമാനം വര്‍ധിപ്പിക്കാന്‍ തീരുമാനം.

ഡല്‍ഹി-മുംബൈ എക്‌സ്പ്രസ് ഹൈവേ 2023ല്‍ പൂര്‍ത്തിയാക്കും.

പിപിപി ട്രെയ്‌നുകള്‍ കൂടുതലായി വരും.

ഗതാഗത വികസനത്തിന് 1.73 കോടി രൂപ വകയിരുത്തി.

ഊര്‍ജ്ജമേഖലയ്്ക് 22,000 കോടി.

എല്ലാ പൊതുമേഖല പൊതുസ്ഥാപനങ്ങള്‍ക്കും ഇന്റര്‍നെറ്റ് കണക്ഷന്‍,

ബേഠി ബച്ചാവോ പദ്ധതിക്ക് വലിയ വിജയമെന്നും സ്‌കൂളുകളില്‍ ആണ്‍കുട്ടികളെ മറികടന്ന് പെണ്‍കുട്ടികളുടെ അഡിമിഷന്‍. കുട്ടികളുടെ പോഷകാഹാര പദ്ധതിക്ക് 3,56,000 കോടി, വനിതാ കേന്ദ്രീകൃത പദ്ധതികള്‍ക്ക് 28,600 കോടി.
പട്ടികജാതി, ബിസി വിഭാഗങ്ങളുടെ വികസനത്തിന് 85,000 കോടി രൂപ അനുവദിച്ചു. പട്ടിക വിഭാഗ വികസനത്തിന് 5,700 കോടി രൂപ.
ക്വാണ്ടം സാങ്കേതിക വിദ്യയ്ക്ക് 8,000 കോടി,

സാംസ്‌ക്കാരിക മന്ത്രാലയത്തിന് 3,100 കോടി,
ദേശസുരക്ഷയ്ക്ക് സര്‍ക്കാറിന്റെ പ്രഥമ പരിഗണം.

മുതിര്‍ന്ന് പൗരന്‍മാര്‍ക്കായി 9,500 കോടി രൂപ വകയിരുത്തി.

ബാങ്കുകളിലെ നിയമനത്തിന് പൊതുപരീക്ഷ സംവിധാനം കൊണ്ടുവരും.

2022 ലെ ജി 20 ഉച്ചകോടി ഇന്ത്യയില്‍ നടക്കും. ഇതിനായി 100 കോടി നീക്കിവെക്കും.

അഞ്ചുലക്ഷം രൂപവരെയുള്ള നിക്ഷേപങ്ങള്‍ക്ക് ഡെപ്പോസിറ്റ് ഇന്റ്ഷുറന്‍സ് ഏര്‍പ്പെടുത്തും.

സഹകരണ ബാങ്കുകളെ ശക്തിപ്പെടുത്താന്‍ നിയമഭേദഗതി കൊണ്ടുവരും.
ഐഡിബിഐ ബാങ്കുകളിലെ സര്‍ക്കാര്‍ ഓഹരികള്‍ പൂര്‍ണമായ് വില്‍പ്പന നടത്തും.

എല്‍ഐസി, ഐഐസിയുടെ ഓഹരികള്‍ വില്‍പ്പന നടത്തും.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പന ലക്ഷ്യം 2.1 ലക്ഷം കോടി രൂപ.
സര്‍ക്കാര്‍ മൂലധനച്ചിലവ് 21 ശതമാനം വര്‍ധിപ്പിക്കും.

കോര്‍പ്പറേറ്റ് നികുതി വെട്ടിക്കുറച്ചു. ആദായനികുതിയില്‍ ഇളവ്. അഞ്ച് ലക്ഷത്തിനും 7.5 ലക്ഷത്തിനും ഇടയില്‍ വരുമാനമുള്ളവര്‍ക്ക് 10 ശതമാനം നികുതി. 10 ലക്ഷത്തിനും 12.5 ലക്ഷത്തിനും ഇടിയിലുള്ളവര്‍ക്ക് നികുതി 20 ശതമാനം. 12.5 ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിലുള്ളവര്‍ക്ക് 25 ശതമാനം. 15 ലക്ഷത്തില്‍ കൂടുതല്‍ വരുമാനമുള്ളവര്‍ 30 ശതമാനം നികുതിയൊടുക്കണം. 7.5 ലക്ഷത്തിനും 10 ലക്ഷത്തിനും ഇടിയിലുള്ളവര്‍ക്ക് 15 ശതമാനം. അതെസമയം അഞ്ച് ലക്ഷം രൂപ വരെ വരുമാനമുള്ളവര്‍ക്ക് നികുതിയില്ല. 15 ലക്ഷം വരുമാനമുള്ളവര്‍ക്ക് നിയമപ്രകാരമുള്ള ഇളവുകള്‍ കൂടാതെ 78,000 രൂപയുടെ നേട്ടവലും ലഭിക്കും.

ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ്(ഡിഡിടി) ധനമന്ത്രാലയം നീക്കം ചെയ്തു.

തുടരും…

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!