ബജറ്റ്2020 ; ആദായനികുതിയില്‍ ഇളവ്

ദില്ലി:  കേന്ദ്ര ബജറ്റ് അവതരണത്തില്‍ ആദായനികുതി നിരക്കുകള്‍ കുറച്ചും സ്ലാബുകള്‍ പരിഷ്‌ക്കരിച്ചും പ്രഖ്യാപനം.

5 മുതല്‍ ഏഴര ലക്ഷം വരെ ഇനിമുതല്‍ പത്ത് ശതമാനമായിരിക്കും നികുതി. നേരത്തയത് ഇരുപത് ശതമാനമായിരുന്നു.

ഏഴര മുതല്‍ പത്ത് ലക്ഷം വരെ വരുമാനമുള്ളവര്‍ക്ക് 15 ശതമാനവും, 12.5 ലക്ഷം വരെ 20 ശതമാനമാക്കിയും 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ 25 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ക്ക് 30 ശതമാനവുമായിരിക്കും. നിലവിലെ 7.5 ലക്ഷം മുതല്‍ 15 ലക്ഷം വരെയുള്ള മൂന്ന് സ്ലാബുകളില്‍ അഞ്ച് ശതമാനത്തിന്റെ കുറവാണ് അനുവദിക്കുക. 15 ലക്ഷത്തിന് മുകളില്‍ നിലവിലെ മുപ്പത് ശതമാനം തന്നെ തുടരും.

Share news
error: Content is protected !!
Scroll to Top