Section

malabari-logo-mobile

ദേവധാര്‍ സ്‌കൂളിലെ ‘ആരാന്റെ ചായപ്പീട്യ’ പൊളിച്ചു

HIGHLIGHTS : താനൂര്‍:  ദേവധാര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിനായി നിര്‍മ്മിച്ച ആധുനിക ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച...

താനൂര്‍:  ദേവധാര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹയര്‍ സെക്കന്ററി വിഭാഗത്തിനായി നിര്‍മ്മിച്ച ആധുനിക ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ച് എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ സംഘടിപ്പിച്ച ഭക്ഷ്യമേള ഏറെ ശ്രദ്ധയാകര്‍ശി
ഷിച്ചു. പേരിലുള്ള വ്യത്യസ്ത തന്നെയാണ് ആദ്യ ആകര്‍ഷണം. ആരാന്റെ ചായപ്പീട്യ എന്ന പേരിലാണ് എന്‍എസ്എസ് യൂണിറ്റ് ലൈവ് ചായക്കടയും അമ്പതോളം കൊതിയൂറും വിഭവങ്ങളും ഒരുക്കിയത്. ഉദ്ഘാടന ചടങ്ങ് പൂര്‍ത്തിയാകും മുമ്പെ തന്നെ വിഭവങ്ങള്‍ ചൂടപ്പം പോലെ വിറ്റഴിഞ്ഞു.

ഒന്നാം വര്‍ഷ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥി സയ്യിദ് അബ്ദുറഹിമാന്‍ അര്‍ഷദ് തങ്ങളായിരുന്നു ചായക്കാരന്‍. എന്‍എസ്എസ് വളണ്ടിയര്‍മാരുടെ നേതൃത്വത്തിലാണ് വിദ്യാര്‍ത്ഥികള്‍ വിഭവങ്ങള്‍ ഒരുക്കിയത്. കലത്തപ്പത്തിനും സമോസക്കും കണ്ണൂരപ്പത്തിനും പുറമെ കോഴിക്കോട്ടുകാരായ ഇറച്ചിപ്പത്തിരിയും ചട്ടിപ്പത്തിരിയും ഉന്നക്കായയും ഉണ്ടായിരുന്നു. വിദേശിയായ ഇറാനി ബോളക്കും ആവിശ്യക്കാരേറെ കാരറ്റ് ഹല്‍വയും വിവിധ തരം പുഡിംഗുകളും ചോക്ലേറ്റുകളും പായസവും മേളയില്‍ സൂപ്പര്‍ ഹിറ്റായി.
ഈ പേരു തിരഞ്ഞെടുക്കാന്‍ എന്താണ് കാരണമെന്ന് ചോദിച്ചപ്പോള്‍ അതിനുമുണ്ട് കൃത്യമായ ഉത്തരം. ആരാന്റെ തൊടിയില്‍ നിന്നും തങ്ങള്‍ വെട്ടിയെടുത്ത മുളയും പച്ചയോലയും കൂട്ടികെട്ടിയാണ് ഭക്ഷ്യമേളയുടെ കൗണ്ടര്‍ ഒരുക്കിയത്. ഓലപ്പായയില്‍ മെനു കാര്‍ഡ് നല്‍കി.

sameeksha-malabarinews

എന്‍എസ്എസ് ലീഡര്‍മാരായ വി എസ് സനൂജ, എ എസ് ആദിദേവ് എന്നിവരുടെ നേതൃത്വത്തിലാണ് ചായപ്പീട്യ ഒരുക്കിയത്.
വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥാണ് ദേവധാറിലെ പുതിയ ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!