Section

malabari-logo-mobile

‘ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി’ പരപ്പനങ്ങാടിയില്‍ ബൂട്ടണിഞ്ഞ് എക്‌സൈസുകാരും

HIGHLIGHTS : പരപ്പനങ്ങാടി;  ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച് പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസും ഇഎഇ അയ്യപ്പന്‍കാവ് ക്ലബ്ബും സംയുക...

പരപ്പനങ്ങാടി;  ലഹരിക്കെതിരെ ഫുട്‌ബോള്‍ ലഹരി എന്ന സന്ദേശമുയര്‍ത്തിപ്പിടിച്ച് പരപ്പനങ്ങാടി എക്‌സൈസ് റെയിഞ്ച് ഓഫീസും ഇഎഇ അയ്യപ്പന്‍കാവ് ക്ലബ്ബും സംയുക്തമായി ഫുട്‌ബോള്‍ പ്രദര്‍ശന മത്സരം സംഘടിപ്പിച്ചു. ജീവിതം ആഘോഷമാക്കാന്‍ ലഹരി പദാര്‍ത്ഥങ്ങള്‍ തേടിപ്പോകുന്ന പുതു തലമുറക്ക് ഫുട്‌ബോളും ക്രിക്കറ്റും സംഗീതവും നൃത്തവുമൊക്കെയാണ് യഥാര്‍ത്ഥ ലഹരി എന്ന് ഓര്‍മ്മപ്പെടുത്തിക്കൊണ്ട് സംഘടിപ്പിച്ച സൗഹൃദ മത്സരത്തില്‍ പരപ്പനങ്ങാടി എക്‌സൈസ് ടീമും അയ്യപ്പന്‍കാവ് ഇഎഇ ക്ലബ്ബ് ടീമും തമ്മില്‍ മത്സരിച്ചു.

പരപ്പനങ്ങാടിയിലെ ടര്‍ഫ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച മത്സരത്തില്‍ ഇരു ടീമുകളും 3 വീതം ഗോളുകളടിച്ച് സമനിലയില്‍ പിരിഞ്ഞു. പരപ്നങ്ങാടി റെയിഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീ. മുഹമ്മദ് ഷഫീഖിന്റെ നേതൃത്വത്തിലുള്ള എക്‌സൈസ് ടീമിന് പരപ്പനങ്ങാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ശ്രീ. ഹനീഫ കൊടപ്പാളി ഇഎഇ ക്ലബ്ബിന്റെ ഉപഹാരം സമര്‍പ്പിച്ചു.

sameeksha-malabarinews

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ശ്രീ. മുഹമ്മദ് ഷഫീഖ്, പ്രിവന്റീവ് ഓഫീസര്‍ ബിജു, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ജിനരാജ്, നിതിന്‍, ഷിജു, സമേഷ് എന്നിവരാണ് എക്‌സൈസിനായി ഗ്രൗണ്ടിലിറങ്ങിയത് . പ്രോത്സാഹനമായി എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാപ്രസിഡന്റ് കെ. പ്രദീപ്കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ ശ്രീ. യൂസുഫലി, , എക്‌സൈസ് ഡ്രൈവര്‍ ശ്രീ. വിനോദ് കുമാര്‍ എന്നിവരും ടീമിനൊപ്പം ചേര്‍ന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!