മലപ്പുറം: വളാഞ്ചേരിയില്‍ ആളൊഴിഞ്ഞ പറമ്പില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ പൊലീസ് കസ്റ്റഡിയില്‍. കഞ്ഞിപ്പുരയില്‍ നിന്ന് കാണാതായ പെണ്‍കുട്ടിയുടെ അയല്‍വാസി അന്‍വറിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
വളാഞ്ചേരി ആതവനാട് ചോറ്റൂര്‍ ഭാഗത്തെ ആളൊഴിഞ്ഞ പ്രദേശത്തെ ക്വാറിയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം സംഭവസ്ഥലത്ത് നിന്ന് 40 ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയുടെതാണെന്നാണ് സംശയിക്കുന്നത്.
കഴിഞ്ഞ മാര്‍ച്ച് 10 മുതലാണ് ചോറ്റൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. മലപ്പുറം വെട്ടിച്ചിറയിലെ ദന്താശുപത്രിയില്‍ സഹായി ആയി ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടി. രാവിലെ ജോലിക്ക് പോകുന്നതിനായി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ജോലി സ്ഥലത്ത് എത്താതിരുന്നതോടെ പെണ്‍കുട്ടിക്കായുള്ള തെരച്ചിലിലായിരുന്നു കുടുംബം. ഇതിന് പിന്നാലെ വീട്ടുകാരും ക്ലിനിക് അധികൃതരും പൊലീസില്‍ പരാതി നല്‍കി.
ജോലി സ്ഥലത്തേക്ക് പോവുന്ന വഴിയിലെ സി.സി.ടി.വി ക്യാമറയില്‍ പെണ്‍കുട്ടി നടന്ന് പോകുന്ന ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുമുണ്ടായിരുന്നു.
എന്നാല്‍ പിന്നീട് എങ്ങോട്ടു പോയെന്ന് സംബന്ധിച്ച വിവരം ലഭിച്ചിട്ടുണ്ടായിരുന്നില്ല. തിരൂര്‍ ഡി.വൈ.എസ്.പി കെ.എ സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.




