വളാഞ്ചേരിയില്‍ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ വഴിത്തിരിവ്; പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി

മലപ്പുറം: വളാഞ്ചേരിയില്‍ പെണ്‍കുട്ടിയെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ്. പെണ്‍കുട്ടിയുടേതെന്ന് കരുതുന്ന മൃതദേഹം വീടിന് സമീപത്ത് നിന്ന് കണ്ടെത്തി.

ഇന്ന് വൈകീട്ടോടെയാണ് പെണ്‍കുട്ടിയുടെ വീടിന് സമീപത്ത് നിന്ന് അഴുകിയ നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുന്നത്. വീടിന്റെ പരിസരത്ത് കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹം. പെണ്‍കുട്ടിയുടേതെന്ന് സ്ഥിരീകരിക്കാനായി മൃതദേഹം പുറത്തേക്ക് എടുത്ത് പരിശോധന നടത്തിയിട്ടില്ല.

കഴിഞ്ഞ മാര്‍ച്ച് 10 മുതലാണ് ചോറ്റൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാതായത്. മലപ്പുറം വെട്ടിച്ചിറയിലെ ദന്താശുപത്രിയില്‍ സഹായി ആയി ജോലി ചെയ്യുകയായിരുന്നു പെണ്‍കുട്ടി. രാവിലെ ജോലിക്ക് പോകുന്നതിനായി വീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു പെണ്‍കുട്ടി. എന്നാല്‍ ജോലി സ്ഥലത്ത് എത്താതിരുന്നതോടെ പെണ്‍കുട്ടിക്കായുള്ള തെരച്ചിലിലായിരുന്നു കുടുംബം. ഇതിന് പിന്നാലെ വീട്ടുകാരും ക്ലിനിക് അധികൃതരും പൊലീസില്‍ പരാതി നല്‍കി.

തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ സിസിടിവി ദൃശങ്ങള്‍ ലഭിച്ചു. എന്നാല്‍ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങുകയും പക്ഷെ ജോലി സ്ഥലത്ത് എത്തുന്നതായുള്ള ദൃശ്യങ്ങള്‍ ലഭിക്കാത്തതും അന്വേഷണ സംഘത്തിന് സംശയം ഉണ്ടാക്കി. പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ഒരു തവണ ബെല്ലടിക്കുകയും എന്നാല്‍ പിന്നീട് യാതൊരു വിവരവും ലഭിച്ചിരുന്നില്ല. കഴിഞ്ഞ 40 ദിവസത്തോളമായി പെണ്‍കുട്ടിയെ അന്വേഷണ സംഘത്തിന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.

 

Share news
error: Content is protected !!
Scroll to Top