തിരുവനന്തപുരം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനത്ത് കഴിഞ്ഞ ദിവസം മുതല്‍ ഏര്‍പ്പെടുത്തിയ രാത്രികാല കര്‍ഫ്യു ആരംഭിച്ചു. രാത്രി 9 മുതല്‍ പുലര്‍ച്ചെ 5 വരെയാണ് കര്‍ഫ്യൂ.
അടിയന്തര പ്രാധാന്യമുള്ള ആവശ്യങ്ങള്‍ക്കല്ലാതെ വാഹനങ്ങള്‍ നിരത്തിലിറങ്ങാന്‍ അനുവദിക്കില്ലെന്നാണ് പൊലീസ് വ്യക്തമാക്കിയിരുന്നതെങ്കിലും ആദ്യ ദിവസത്തില്‍ ബോധവല്‍ക്കരണത്തിനാണ് ഊന്നല്‍ നല്‍കിയത്.
9 മണി മുതല്‍ പുലര്‍ച്ചെ 5 മണിവരെ വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം, ഒത്തുകൂടല്‍, ആഘോഷങ്ങള്‍, പുറത്തിറങ്ങി നടക്കല്‍ തുടങ്ങി സകല പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
ഇന്നു മുതല്‍ ശക്തമായ നടപടിയെടുക്കുമെന്നും വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്നും പൊലീസ് അറിയിച്ചു. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ഇന്ന് രാവിലെ 11 ന് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്. ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുക്കും.




