അനധികൃത കയ്യേറ്റം ;റവന്യൂ സംഘം സ്ഥലപരിശോധന നടത്തി

തിരൂരങ്ങാടി: തെന്നല വില്ലേജ് താഴെ കോഴിച്ചെന പിഡ്ബ്ല്യുഡി പുറമ്പോക്ക് (സ. നമ്പര്‍ 246) അനധികൃതമായി കയ്യേറിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് തഹസില്‍ദാരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം സ്ഥലപരിശോധന നടത്തി.

പരിശോധനയില്‍ അനധികൃത കയ്യേറ്റം നടന്നിട്ടുള്ളതായി കണ്ടെത്തി. സ്ഥലം കയ്യേറിയ പരേടത്ത് അബ്ദുള്ള എന്നയാള്‍ക്ക് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നിര്‍ത്തി വയക്കാന്‍ നോട്ടീസ് നല്‍കി. ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍ ആര്‍.ഡി.ഒ യ്ക്ക് റിപ്പോര്‍ട്ട് നല്‍കി.

പിഡബ്ല്യുഡി വകുപ്പുമായി ചേര്‍ന്ന് സംയുക്ത സ്ഥലപരിശോധന നടത്തി തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് തഹസില്‍ദാര്‍ . പി. എസ്. ഉണ്ണികൃഷ്ണന്‍ അറിയിച്ചു. പരിശോധനയ്ക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി.പ്രശാന്ത്, താലൂക് സര്‍വ്വേയര്‍ എ .എ പ്രവീണ്‍ സര്‍വേയര്‍ സുജിത്ത് കുമാര്‍ കെ. സി.ബി അനുരാജ് രാജേഷ് എ.എം എന്നിവരും പങ്കെടുത്തു.

Share news
error: Content is protected !!
Scroll to Top