Section

malabari-logo-mobile

” അസുഖം ഏറെ ഭേദമായിട്ടുണ്ട്,‌ ചെറിയ ശ്വാസം മുട്ടലുണ്ട്,‌ ദയവായി ഫോണ്‍വിളി ഒഴിവാക്കുക” മന്ത്രി തോമസ്‌ ഐസക്‌

HIGHLIGHTS : തിരുവനന്തപുരം : തന്റെ ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകള്‍ നേരാനും ധാരാളം

തിരുവനന്തപുരം : തന്റെ ആരോഗ്യസ്ഥിതി അറിയാനും ക്ഷേമാശംസകള്‍ നേരാനും ധാരാളം സുഹൃത്തുക്കള്‍ ബന്ധപ്പെടുന്നുണ്ടെന്നും അസുഖം ഏറെ ഭേദമായിട്ടുണ്ടെന്നും മന്ത്രി ഡോ. തോമസ്‌ ഐസക്‌. ഡയബറ്റിക്‌സ്‌ അല്‍പ്പം കൂടുതലാണെന്നും അതിനാല്‍ ഇന്‍സുലിന്‍ എടുക്കേണ്ടിവന്നു, ചെറിയൊരു ശ്വാസം മുട്ടലുണ്ടെന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫേയ്‌സ്‌ബുക്ക്‌ വാളിലാണ്‌ ഇന്ന്‌ രാവിലെ തോമസ്‌ ഐസക്‌ ഈ പോസ്‌റ്റിട്ടത്‌.

ശ്വാസം മുട്ടലുള്ളതുകാരണം ഫോണ്‍വിളികള്‍ കര്‍ശനമായി നിയന്ത്രിച്ചിരിക്കുയാണെന്നും , ദയവായി ഫോണ്‍ ഒഴിവാക്കണമെന്നും അദ്ദേഹം തന്നെ വിളിക്കുന്നവരോട്‌ പോസ്‌റ്റില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്‌. അത്യാവിശ്യമെന്തെങ്ങിലും ഉണ്ടെങ്ങില്‍ മെസേജ്‌ അയച്ചാല്‍ മതി. തീര്‍ച്ചയായും മറുപടി ലഭിക്കും നടപടിയും ഉറപ്പാക്കുമെന്നും അദ്ദേഹം പോസ്‌റ്റില്‍ ഉറപ്പുനല്‍കുന്നു.

sameeksha-malabarinews

സെപ്‌റ്റംബര്‍ ആറിനാണ്‌ മന്ത്രിക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചത്‌. ഇതേ തുടര്‍ന്ന്‌ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ്‌ കോവിഡ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. സിപിഐഎം സംസ്ഥാന സക്രട്ടറിയേറ്റ്‌ യോഗത്തില്‍ പങ്കെടുത്തതിനാല്‍ മുഖ്യമന്ത്രിയും, സിപിഎം സംസ്ഥാന സക്രട്ടറി കോടിയേരി ബാലകൃഷ്‌ണനുമടക്കമുള്ളവര്‍ സ്വയം നിരീക്ഷണത്തില്‍ പോയിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!