കണ്ണൂര്‍: കണ്ണൂര്‍ കണ്ണവത്ത് എസ്‌ഡിപിഐ പ്രവര്‍ത്തകനെ വെട്ടിക്കൊന്നു ആര്‍എസ്‌എസുകാരാണ് സംഭവത്തിന് പിറകിലെന്ന് എസ്‌ഡിപിഐ. കൊല്ലപ്പെട്ട സലാവുദ്ധീന്‍ എബിവിപി നേതാവായിരുന്ന ശ്യാമപ്രസാദ് വധക്കേസിലെ പ്രതിയാണ്.
കൂത്തുപറമ്പില്‍ നിന്നും കണ്ണവത്തെ വീട്ടിലേക്ക് കുടംബസമേതം പോകുമ്പോളാണ് ആക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ച കാറിന് പിറകില്‍ ഒരു ബൈക്ക് വന്നിടിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് കാറ് സൈഡാക്കി നിര്‍ത്തി സലാഹുദ്ധീന്‍ പുറത്തിറങ്ങിയപ്പോള്‍ ഒരും സംഘം പിറകില്‍ നിന്നെത്തി വെട്ടുകയായിരുന്നു. ബൈക്കിലെത്തിയ സംഘം രക്ഷപ്പെട്ടു. തുടര്‍ന്ന ഓടിക്കൂടിയ നാട്ടുകാര്‍ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. സലാഹുദ്ധീനെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്ങിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവത്തില്‍ പ്രതിഷേധിച്ച് എസ്‌ഡിപിഐ നടത്തിയ പ്രകടനത്തിന് നേരെ തില്ലങ്കേരിയില്‍ വെച്ച് ബോംബേറുണ്ടായി. ഒരു എസ്‌ഡിപിഐ പ്രവര്‌ത്തകന് പരിക്കേറ്റിട്ടുണ്ട്.




