താനൂരില്‍ കടലില്‍ കാണാതായവരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

താനൂര്‍:  കഴിഞ്ഞ ദിവസം കനത്ത കടല്‍ക്ഷോഭത്തെ തുടര്‍ന്ന്‌ വള്ളങ്ങള്‍ മറിഞ്ഞ കടലില്‍ കാണാതായ മൂന്ന്‌ പേരില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. താനൂര്‍ ഓട്ടുംപുറം സ്വദേശി കുഞ്ഞാലകത്ത്‌ ഉമ്മറിന്റെ മകന്‍ ഉബൈദി(36)ന്റെ മൃതദേഹമാണ്‌ ചൊവ്വാഴ്‌ച ഉച്ചയോടെ കണ്ടെത്തിയത്‌. താനൂര്‍ കോര്‍മാന്‍ കടപ്പുറത്ത്‌ നിന്നാണ്‌ ഞായറാഴ്‌ച വള്ളം മത്സ്യബന്ധനത്തിനായി പോയത്‌.

ഈ വള്ളത്തിലുണ്ടായിരുന്ന കെട്ടുങ്ങല്‍ സ്വദേശി കുഞ്ഞിമോനുവേണ്ടി കോസ്‌റ്റുഗാര്‍ഡും, മത്സ്യതൊഴിലാളികളും തിരിച്ചില്‍ തുടരുകയാണ്‌. ഈ വള്ളത്തിലുണ്ടായിരുന്ന അഞ്ചംഗസംഘത്തില്‍ മൂന്ന്‌ പേരും അന്ന്‌ തന്നെ നീന്തി കരയക്കണഞ്ഞിരുന്നു.

ഞായറാഴ്‌ച തന്നെ കടലില്‍ പോയി കാണാതായ പൊന്നാനി മുക്കാടി സ്വദേശി മതാറിന്റെ വീട്ടില്‍ കബീറിനായും തെരച്ചില്‍ ഊര്‍ജ്ജിതമാണ്‌.

ഉബൈദിന്റെ മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്‌. കോവിഡ്‌ പരിശോധനക്കും പോസ്‌റ്റ്‌മോര്‍ട്ടത്തിനും ശേഷം ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും. മാതാവ്‌ അയിശാബീവി. ഭാര്യ ഫാത്തിമ മക്കള്‍; ഉദഫെ, മുസ്‌തഫ, സഹോദരങ്ങള്‍ അഷറഫ്‌, ഷാജി അന്‍വര്‍, ഹനീഫ

Share news
error: Content is protected !!
Scroll to Top