Section

malabari-logo-mobile

സ്വര്‍ണ്ണക്കടത്ത്‌കേസ്: ‌ ബിനീഷ്‌ കോടിയേരിയോട് ഹാജരാകാന്‍ എന്‍ഫോഴ്‌സമെന്റ നോട്ടീസ്‌

HIGHLIGHTS : തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ബിനീഷ്‌ കോടിയേരിയോട്‌ ഹാജരാകാന്‍ എന്‍ഫോഴ്‌സമെന്റ്‌ ഇന്ന്‌ 11 മണിക്ക്‌ ഓഫീസില്‍ ഹാജരാകാനാണ്‌ ആവിശ്യപ്പെട്ടി...

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത്‌ കേസില്‍ ബിനീഷ്‌ കോടിയേരിയോട്‌ ഹാജരാകാന്‍ എന്‍ഫോഴ്‌സമെന്റ്‌ ഇന്ന്‌ 11 മണിക്ക്‌ ഓഫീസില്‍ ഹാജരാകാനാണ്‌ ആവിശ്യപ്പെട്ടിരിക്കുന്നത്‌. രണ്ട്‌ ദിവസം മുന്‍പായിരുന്നു ബിനീഷ്‌ കോടിയേരിക്ക്‌ നോട്ടീസ്‌ നല്‍കിയത്‌. ഇതേ തുടര്‍ന്ന്‌ ഇന്നലെ ബിനീഷിന്റെ അഭിഭാഷകന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെ ഓഫീസില്‍ എത്തി ഹാജരാകാന്‍ കൂടുതില്‍ സമയം ആവിശ്യപ്പെട്ടെങ്ങിലും അത്‌ നല്‍കാനാവില്ലെന്ന നിലപാടില്‍ എന്‍ഫോഴ്‌സമെന്റ്‌ ഉറച്ചുനിന്നു.

നേരത്തെ ബംഗളൂരു കേന്ദ്രമായി നടന്ന വന്‍ മയക്കുമരുന്ന്‌ കേസില്‍ പ്രതിയായ മലയാളി മുഹമ്മദ്‌ അനൂപുമായി ബിനീഷിന്‌ അടുത്ത ബന്ധമുണ്ടെന്ന്‌ യൂത്ത്‌ ലീഗ്‌ നേതാവ്‌ പികെ ഫിറോസ്‌ വ്യക്തമാക്കിയിരുന്നു. അനൂപ്‌ തനിക്ക്‌ അറിയാവുന്ന ആളാണെന്നും എന്നാല്‍ അയാള്‍ക്ക്‌ ഇത്തരത്തില്‍ ഒരു ബിസിനിസ്സ്‌ ഉണ്ടായിരുന്നതായി തനിക്ക്‌ അറിയില്ലെന്നുമായിരുന്നു ബിനീഷിന്റെ മറുപടി. എന്നാല്‍ അനൂപിന്‌ ഹോട്ടല്‍ തുടങ്ങാന്‍ പണം നല്‍കിയത്‌ താനാണെന്ന്‌ ബിനീഷ്‌ തന്നെ സമ്മതിച്ചിരുന്നു. ഈ ലോക്ക്‌ ഡൗണ്‍ സമയത്ത്‌ അനൂപിന്‌ നാട്ടിലെത്താന്‍ 15,000 രൂപ ബിനീഷ്‌ നല്‍കിയതായും അനൂപ്‌ മൊഴിനല്‍കിയിട്ടുണ്ട്‌.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!