‘ഉണര്‍വ് 2021’ ഭിന്നശേഷി ദിനാഘോഷം : മത്സര ഇനങ്ങള്‍ അയക്കാം

അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷത്തിന്റെ ഭാഗമായി ഉണര്‍വ് 2021 എന്ന പേരില്‍ സാമൂഹ്യനീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഭിന്നശേഷി കലോത്സവം സംഘടിപ്പിക്കുന്നു. കോവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയാണ് കലോത്സവം സംഘടിപ്പിക്കുന്നത്.

നിബന്ധനകള്‍ : കഥാരചന – എല്ലാ വിഭാഗം ഭിന്നശേഷിക്കാര്‍ക്കും പങ്കെടുക്കാം. എന്നാല്‍ മത്സരത്തില്‍ അയക്കുന്ന കഥ മറ്റ് മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ചവയാകരുത്.

പാട്ട് (സിങ്കിള്‍, ഗ്രൂപ്പ്) ഇഷ്ടമുളള പാട്ട് പാടുന്ന മൂന്ന് മിനിറ്റ് മുതല്‍ പരമാവധി അഞ്ച് മിനിറ്റ് വരെ ദൈര്‍ഘ്യമുളള വീഡിയോ റെക്കോര്‍ഡ് ചെയ്ത് അയക്കണം.

ഉപന്യാസ രചന – ‘കോവിഡും ഭിന്നശേഷിക്കാരുടെ ആരോഗ്യ പരിപാലനവും’ എന്ന വിഷയത്തില്‍ പൂര്‍ത്തിയാക്കിയ ശേഷം jpeg/pdf ഫോര്‍മാറ്റില്‍ സ്‌കാന്‍ ചെയ്ത് അയക്കുക.

ഗ്രൂപ്പ് ഡാന്‍സ് – ഭിന്നശേഷിക്കാര്‍ക്കായി പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെയോ സംഘടനകളുടെയോ പേരില്‍ ഗ്രൂപ്പ് ഡാന്‍സ് മത്സരത്തില്‍ പങ്കെടുക്കാം.

സിംഗിള്‍ ഡാന്‍സ് – ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് മാത്രമായാണ് ഈ മത്സരം സംഘടിപ്പിക്കുന്നത്. പരമാവധി അനുവദിച്ചിരിക്കുന്ന ദൈര്‍ഘ്യം 8 മിനിറ്റ് ആണ്.

ഷോര്‍ട്ട് ഫിലിം – വിഷയം : ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍ ‘ . സ്പെഷ്യല്‍ സ്‌കൂള്‍, ബഡ്സ് സ്‌കൂള്‍, എസ് എസ് കെ, വിടിസി ക്ഷേമ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഭിന്നശേഷിക്കാരെ ഉള്‍പ്പടുത്തി 2 മിനിറ്റില്‍ കുറയാത്തതും 5 മിനിറ്റില്‍ കൂടാത്തതുമായ ഷോര്‍ട്ട് ഫിലിമുകള്‍ സമര്‍പ്പിക്കാം. അഭിനേതാക്കളില്‍ 80% പേര്‍ ഭിന്നശേഷിക്കാര്‍ ആയിരിക്കണം.

ചിത്ര രചനാ മത്സരം – വിഷയം – ‘തനിച്ചല്ല നിങ്ങള്‍, ഒപ്പമുണ്ട് ഞങ്ങള്‍’ . ചിത്രങ്ങള്‍ jpeg/pdf ആയി അയക്കുക.

മത്സരത്തില്‍ ഫോട്ടോ/വീഡിയോകള്‍ pwddaykkd@gmail.com ഇ – മെയിലിലേക്ക് നവംബര്‍ 25 നകം മത്സരാര്‍ത്ഥികളുടെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് കൂടി ഉളളടക്കം ചെയ്ത് അയക്കണമെന്ന് ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് : www.swd.kerala.gov.in സന്ദര്‍ശിക്കുക. ഫോണ്‍ : 0495 2371911.

Share news
error: Content is protected !!
Scroll to Top