തവനൂരില്‍ യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ട സംഭവം;ഭര്‍തൃമാതാവും സഹോദരിയുടെ മകളും അറസ്റ്റില്‍

മലപ്പുറം: തവനൂരില്‍ യുവതിയും എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും തീകൊളുത്തി മരിച്ച നിലയില്‍ കണ്ട സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. ഭര്‍തൃമാതാവും ഭര്‍തൃസഹോദരിയുടെ മകളുമാണ് അറസ്റ്റിലായത്. തവനൂര്‍ ഐങ്കലത്ത് വടക്കത്ത് വളപ്പില്‍ മുഹമ്മദ് മുസ്ല്യാരുടെ ഭാര്യ ഫാത്തി, ഫാത്തിമ സഹല എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാ പ്രേരണ കുറ്റം, ഗാര്‍ഹിക പീഡനം എന്നിവയാണ് കേസ്.

കഴിഞ്ഞദിവസമാണ് ഐങ്കലം ഉണ്ണിയമ്പലത്തെ ദസ്ദസത്തിന്റെ ഭാര്യ സുഹൈല നസ്രിന്‍, എട്ടുമാസം പ്രായമായ മകള്‍ ഫാത്തിമ സഹറ എന്നിവരെ ഭര്‍തൃവീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൈലയുമായി ഭര്‍തൃമാതാവും സഹോദരി പുത്രിയും വഴക്കുണ്ടായിരുന്നതായി പോലീസ് പറഞ്ഞു. ഗൂഡല്ലൂര്‍ സ്വദേശിനിയായ സുഹൈനലയും ബസ്ബസത്തും ഒന്നരര്‍ഷം മുന്‍പാണ് വിവാഹിതരായത്. 20 പവന്‍ സ്ത്രീധനം നല്‍കിയാണ് വിവാഹം കഴിപ്പിച്ചത്. ഇത് പോരെന്ന് പറഞ്ഞ് ഭര്‍തൃമാതാവ് പലപ്പോഴും വഴക്കുണ്ടായിരുന്നതായി സുഹൈല വീട്ടുകാരോട് പറഞ്ഞിരുന്നു. ഇതെതുടര്‍ന്ന് സുഹൈലയുടെ വീട്ടുകാര്‍ ഭര്‍ത്താവിനോടും ഭര്‍തൃപിതാവിനോടും സംസാരിക്കുകയും എന്നാല്‍ എനി പ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്ന് അവര്‍ ഉറപ്പു നല്‍കിയിരുന്നെങ്കിലും പിന്നീടും വഴക്കുണ്ടായിരുന്നുവെന്നാണ് വിവരം.

പൊന്നാനി തഹസില്‍ദാര്‍ എംഎസ് സുരേഷ്, തിരൂര്‍ ഡിവൈഎസ്പി ബെന്നി,കുറ്റിപ്പുറം സിഐ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. ഗൂഡല്ലൂര്‍ ജുമാമസ്ജിദില്‍ മൃതദേഹങ്ങള്‍ ഖബറടക്കി.

Share news
error: Content is protected !!
Scroll to Top