Section

malabari-logo-mobile

ഉമ്മന്‍ചാണ്ടി അടുത്ത തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് സോണിയ തീരുമാനിക്കും: വിഡി സതീശന്‍

HIGHLIGHTS : രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ സർവ്വഥാ യോഗ്യനാണെന്നും വി ഡി ഉമ്മൻചാണ്ടി സർക്കാർ അഴിമതിയുടെ കരിനിഴലിൽ

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാൻ സർവ്വഥാ യോഗ്യനാണെന്നും വി ഡി 

trivandraum malabarinews ഉമ്മന്‍ചാണ്ടി സർക്കാർ അഴിമതിയുടെ കരിനിഴലിലാണെന്ന് കെപിസിസി വൈസ് പ്രസിഡന്റ്  വിഡി സതീശന്‍ എംഎല്‍എ. റിപ്പോര്‍ട്ടര്‍ ടിവിയുടെ ക്ലോസ് എൻകൗണ്ടര്‍ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു വി ഡി സതീശന്‍. ഈ ഘട്ടത്തിൽ നേതൃമാറ്റം ആവശ്യപ്പെടാത്തത് തദ്ദേശഭരണ തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിയതിനാലാണ്.സംസ്ഥാനത്തെ പ്രശ്നങ്ങ ള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിട്ടുണ്ട്. ഹൈക്കമാ ന്‍ഡ് സംസ്ഥാന വിഷയങ്ങൾ ശ്രദ്ധയോടെ നോക്കുകയാണ്. യുക്തവും ഉചിതവുമായ തീരുമാനം കോൺഗ്രസ് നേതൃത്വം എടുക്കും എന്നും വിഡി സതീശന്‍ പറഞ്ഞു.

sameeksha-malabarinews

ഭാവി സാധ്യതകള്‍ അപകടത്തിലാക്കേണ്ടെന്ന് കരുതി സംയമനം പാലിക്കുകയാണ്. സാധാരണ പ്രവർത്തകര്‍ മത്സരിക്കുന്ന തദ്ദേശഭരണ തെരഞ്ഞെടുപ്പ് ആണ് വരുന്നത്. നേതൃത്വത്തിന്റെ പേരില്‍ അവരുടെ സാധ്യതകള്‍ തല്ലിക്കെടുത്താനില്ല. നേതൃമാറ്റത്തിനും പാര്‍ട്ടി പിടിച്ചെടുക്കാനും നിരവധി കലഹങ്ങ ള്‍ നേരത്തെ ഉണ്ടായിട്ടുണ്ട്. ആ കാലഘട്ടം വേറെ. ഇപ്പോ ള്‍പാ ര്‍ട്ടിയിൽ വേദികളുണ്ട്. ഹൈക്കമാന്‍ഡുമായി ഞങ്ങള്‍ക്ക് ആക്സസ് ഉണ്ട്.കേരളത്തിലെ സംഭവവികാസങ്ങള്‍ അവര്‍ അപ്ഡേറ്റ് ചെയ്യുന്നുണ്ട്. പൊതു നൻമക്കും പാർട്ടിയുടെ നിലനിൽപ്പിനും വേണ്ടിയാണ് ഞങ്ങള്‍ നിലകൊള്ളുന്നത്. ഇനി തീരുമാനം ഹൈക്കമാന്‍ഡ് എടുക്കട്ടെ. എന്നും വിഡി സതീശന്‍ പറഞ്ഞു.

കോൺഗ്രസില്‍ എ-ഐ ഗ്രൂപ്പുകൾ തുല്യശക്തികളാണ്. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ സർവ്വഥാ യോഗ്യനാണെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. കോൺഗ്രസിലെ ഏറ്റവും പ്രസന്ന മുഖമാണ് രമേശ് ചെന്നിത്തല. കോൺഗ്രസിന് മികച്ച നേതൃനിരയുണ്ട്. അതില്‍ പ്രമുഖ സ്ഥാനം രമേശിനാണ്. ഉമ്മൻചാണ്ടി അടുത്ത തെരഞ്ഞെടുപ്പില്‍ മത്സരിക്കണോയെന്ന് സോണിയാ ഗാന്ധി തീരുമാനിക്കും. 2011-ൽ ഉമ്മൻചാണ്ടിയും രമേശും മത്സരിക്കട്ടേയെന്ന് തീരുമാനിച്ചത് ഹൈക്കമാന്‍ഡാണ്.അതുപോലൊരു തീരുമാനം ഇത്തവണയും ഉണ്ടാകുമെന്ന് സതീശന്‍പറഞ്ഞു.

അടുത്ത തെരഞ്ഞെടുപ്പിൽ തിരിച്ചടി ഉണ്ടാകുമെന്ന് ഭയമുണ്ട്. കെ എം മാണിക്കെതിരായി അഴിമതി ആരോപണം വന്നപ്പോൾ ബുദ്ധിപൂർവ്വമായ നിലപാട് കോൺഗ്രസ് എടുക്കണമായിരുന്നു.തന്റെ അഭിപ്രായം പാർട്ടിയിൽ അപ്പോൾ പറഞ്ഞിരുന്നു. ഘടകകക്ഷി മന്ത്രിമാർക്കെതിരായി തുടർച്ചയായി ഉണ്ടായ ആരോപണങ്ങളാണ് കോൺഗ്രസിനെ 44 സീറ്റിൽ എത്തിച്ചത്. രണ്ടാം യുപിഎക്ക് ഉണ്ടായ അപകടം യുഡിഎഫിന് ഉണ്ടാകരുത്. കാലത്തിന്റെ ചുവരെഴുത്ത് വായിച്ച് തീരുമാനം എടുക്കണം. ഘടകകക്ഷി മന്ത്രിമാരുടെ അഴിമതിയുടെ ആഘാതം കോൺഗ്രസിനെയാണ് ബാധിക്കുക. അഴിമതിക്കാരെ കയറൂരി വിടാൻ പാടില്ല. മന്ത്രിമാരെ നിയന്ത്രിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയുണ്ട്.

എല്ലാവരേയും രക്ഷിക്കാൻ എല്ലാവരും ശ്രമിച്ചാൽ കോൺഗ്രസിനെ ആര് രക്ഷിക്കും? ദൈവവിശ്വാസം ഉള്ളവർക്ക് ദൈവഭയം ഉള്ളത് പോലെ പൊതുപ്രവർത്തകർ ജനങ്ങളെ ഭയക്കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!