കഴിച്ചാൽ മതിവരില്ല…ഉള്ളി വട ഇങ്ങനെ ഉണ്ടാക്കിയാൽ

കഴിച്ചാൽ മതിവരില്ല…ഉള്ളി വട ഇങ്ങനെ ഉണ്ടാക്കിയാൽ

തയ്യാറാക്കിയത് ഷരീഫ

ആവശ്യമായ ചേരുവകൾ:-

ഉള്ളി കനം കുറച്ച് അരിഞ്ഞത് – 3 പച്ചമുളക് അരിഞ്ഞത് – 2
ഇഞ്ചി അരിഞ്ഞത് – ചെറിയ കഷ്ണം
കറിവേപ്പില അരിഞ്ഞത് –  1 തണ്ട്
മല്ലിയില അരിഞ്ഞത് –  ഒരു പിടി
മഞ്ഞൾപ്പൊടി –   1/4 ടീസ്പൂൺ
ബേക്കിംഗ് സോഡ – ഒരു നുള്ള്
മൈദ – 1 കപ്പ് 
അരിപ്പൊടി –  1/4 കപ്പ്
ഉപ്പ് – പാകത്തിന്
എണ്ണ – വറുക്കാൻ

തയ്യാറാക്കുന്ന വിധം:-

ഒരു പാത്രത്തിൽ  എല്ലാ ചേരുവകളും ചേർത്ത് കുറേശ്ശെയായി വെള്ളം ചേർത്ത് നന്നായി യോജിപ്പിക്കുക.      

 വറുക്കാൻ എണ്ണ ചൂടാക്കുക.   ചൂടാകുമ്പോൾ മാവ്  കുറേശ്ശെയായി എടുത്ത് എണ്ണയിലേക്ക് ഇടുക.  സ്വർണ്ണനിറമാകുന്നതു വരെ വറുക്കുക.

 തക്കാളി സോസിനൊപ്പം ചൂടോടെ ആസ്വദിക്കാം

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top