യൂത്ത് കോണ്‍ഗ്രസ്സ് മലപ്പുറം ജില്ലാ സമ്മേളനം : സ്വാഗത സംഘം രൂപീകരിച്ചു.

തിരൂര്‍:നീതി നിഷേധങ്ങളില്‍ നിശബ്ദരാവില്ല,വിദ്വേഷ രാഷ്ട്രീയത്തോട് വിട്ടുവീഴ്ചയില്ല എന്ന മുദ്രാവാക്യം ഉയര്‍ത്തി മെയ് 4,5,6 തിയ്യതികളില്‍ തിരൂരില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ സമ്മേളനത്തിന് സ്വാഗത സംഘം രൂപീകരിച്ചു.

തിരൂര്‍ കൊണ്ടിനന്റോ ഹാളില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം എ.പി അനില്‍കുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.
ജില്ലാ യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.
ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ് സ്വാഗത സംഘം ചെയര്‍മാനായി 101 അംഗ കമ്മിറ്റി രൂപീകരിച്ചു.

ഡി.സി.സി പ്രസിഡന്റ് അഡ്വ. വി.എസ് ജോയ്,എ.ഐ.സി.സി മെമ്പര്‍ ഇ.മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍,യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി,കെ.പി.സി.സി മെമ്പര്‍ വി മധുസൂദനന്‍, ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ പന്ത്രോളി മുഹമ്മദലി,അഡ്വ കെ.എ പത്മകുമാര്‍,യാസര്‍ പൊട്ടച്ചോല,അഡ്വ നസ്റുള്ള,ഹൈദ്രോസ് മാസ്റ്റര്‍,ഒ.രാജന്‍,അസീസ് ചീരാന്‍തൊടി,ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്റ് വി.പി ഫിറോസ്,സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളായ പി.കെ നൗഫല്‍ ബാബു,യു.കെ അഭിലാഷ്,പി നിധീഷ് പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് കുഞ്ഞു ഹാജി മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ആമിനമോള്‍,ഫാത്തിമ ബീവി,ലതീഫ് കൂട്ടാലുങ്ങല്‍,അഷ്റഫ് കുഴിമണ്ണ, മുഹമ്മദ് പാറയില്‍,ഷാജി കട്ടുപ്പാറ,ജംഷീര്‍ പാറയില്‍,അജ്മല്‍ വണ്ടൂര്‍, ജാഫര്‍ കാവന്നൂര്‍,യൂസുഫ് പുളിക്കല്‍,ഉമ്മറലി കരേക്കാട്, സുബൈര്‍ മുല്ലഞ്ചേരി,എം.ടി മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top