റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍

ന്യൂഡല്‍ഹി : ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കും . ഇരുപത്തിയേഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി എത്തുന്നത്. ഇന്ത്യയുടെ ക്ഷണം ബ്രിട്ടീഷ് പ്രധാനമന്ത്രി സ്വീകരിച്ചതായി ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ഡൊമിനിക് റാബ് സ്ഥിരീകരിച്ചു.

കഴിഞ്ഞ വര്‍ഷം ചുമതലയേറ്റ ബോറിസ് ജോണ്‍സന്റെ ആദ്യ പ്രധാന വിദേശസന്ദര്‍ശനമായിരിക്കുമിതെന്നും വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ബ്രെക്‌സിറ്റിന് ശേഷമുള്ള ഇന്ത്യ യു.കെ ഉഭയകക്ഷി ബന്ധത്തിന്റെ പുതിയ ചുവടുവെപ്പുകള്‍ക്കുള്ള തുടക്കമാകും ബോറിസ് ജോണ്‍സന്റെ റിപ്പബ്ലിക്ക് ദിന സന്ദര്‍ശനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്ത വര്‍ഷം ബ്രിട്ടന്‍ ആഥിതേയരാകുന്ന ജി 7 ഉച്ചകോടിയിലേക്ക് ഇന്ത്യന്‍ പ്രധാനമന്ത്രിയെ ബോറിസ് ജോണ്‍സന്‍ ക്ഷണിച്ചിട്ടുണ്ട്.

 

Share news
error: Content is protected !!
Scroll to Top