Section

malabari-logo-mobile

കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതന്‍ സിംഗു അതിര്‍ത്തിയില്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു

HIGHLIGHTS : ന്യൂഡല്‍ഹി : കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു . ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ നിന്നുള്ള...

ന്യൂഡല്‍ഹി : കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിഖ് പുരോഹിതന്‍ സ്വയം വെടിയുതിര്‍ത്ത് മരിച്ചു . ഹരിയാനയിലെ കര്‍ണാല്‍ ജില്ലയില്‍ നിന്നുള്ള സിഖ് പുരോഹിതന്‍ ബാബ രാം സിങാണ് (65 ) മരിച്ചത്.

കര്‍ഷക സമരങ്ങള്‍ക്കെതിരെ 21 ദിവസമായി ഡല്‍ഹിയില്‍ സമരം ചെയ്യുന്ന കര്‍ഷകരുടെ ദുരിതങ്ങളില്‍ വേദനിച്ചാണ് ആത്മഹത്യ ചെയ്യുന്നതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യകുറിപ്പ് കണ്ടെത്തി.

sameeksha-malabarinews

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ചൊവ്വാഴ്ച്ചയാണ് ഇദ്ദേഹം സിംഗു അതിര്‍ത്തിയിലെത്തിയത്. തുടര്‍ന്ന് കര്‍ഷകര്‍ക്കൊപ്പം ചെലവഴിക്കുകയും ചെയ്തു . കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ച് ഇന്നലെ ഉച്ചയോടെയാണ് അദ്ദേഹം സ്വയം വെടിയുതിര്‍ത്തത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!