വള്ളിക്കുന്നില്‍ മാസങ്ങള്‍ക്ക് ശേഷം ഇന്ന് മുതല്‍ ട്രെയിന്‍ നിര്‍ത്തി തുടങ്ങും

വള്ളിക്കുന്ന്: മാസങ്ങള്‍ക്ക് ശേഷം വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷനില്‍ ഇന്ന് വ്യാഴാഴ്ച മുതല്‍ ട്രെയിനുകള്‍ നിര്‍ത്തി തുടങ്ങും.

06347 നമ്പര്‍ തിരുവനന്തപുരം മംഗലാപുരം എക്‌സ്പ്രസ് ട്രെയിന്‍ ആണ് ആദ്യം നിര്‍ത്തുന്നത്. പുലര്‍ച്ചെ 5.24 ന് എത്തി 5.25 ന് പുറപ്പെടും.

19 മുതല്‍ മംഗലാപുരത്ത് നിന്ന് തിരുവനന്തപുരത്തേക്ക് പോവുന്ന 063478 എക്‌സ്പ്രസ് ട്രെയിനും നിര്‍ത്തി തുടങ്ങും. രാത്രി 7.10 ന് ആയിരുന്നു നേരത്തെ ഇതിന്റെ സമയം. എന്നാല്‍ 19 മുതല്‍ 6.49 ന് എത്തി 6.50 ന് യാത്ര പുറപ്പെടുന്ന രീതിയില്‍ ആണ് സമയ ക്രമീകരണം. റിസര്‍വേഷന്‍ മാത്രമാണ് നിലവില്‍ ഉള്ളത്.

Share news
error: Content is protected !!
Scroll to Top