പെരിയയില്‍ യുഡിഎഫിന് വിജയം . പെരിയ ഇരട്ടക്കൊലപാതകം നടന്ന കല്യോട് വാര്‍ഡിലാണ് എല്‍ഡിഎഫ് പരാജയപ്പെട്ടത് .
യുഡിഎഫ് സ്ഥാനാര്‍ത്ഥി സി.എം ,ഷാസിയയാണ് അഞ്ഞൂറിലധികം വോട്ടുകള്‍ക്ക് വിജയിച്ചത്. സിപിഎമ്മിന്റെ സിറ്റിങ് സീറ്റാണ് യുഡിഎഫ് പിടിച്ചെടുത്തത് .
അതേസമയം വളാഞ്ചേരി നഗരസഭയില്‍ മന്ത്രി കെ.ടി. ജലീലിന്റെ വാര്‍ഡിലും എല്‍ഡിഎഫ് പരാജയപ്പെട്ടു . കാരാട് എല്‍ഡിഎഫ് പിന്തുണയുള്ള വിഡിഎഫ് സ്ഥാനാര്‍ഥിയാണ് പരാജയപ്പെട്ടത് . മുസ്ലിം ലീഗ് മുനിസിപ്പല്‍ കമ്മിറ്റി പ്രെസിഡന്റായിരുന്ന അഷ്റഫ് അമ്പലത്തിങ്ങല്‍ ആണ് വിജയിച്ചത്.
വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക




