തിരുവനന്തപുരം: യു ഡി എഫ് ഒറ്റക്കെട്ടാണെന്നു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഘടകകക്ഷികളില്‍ വലിപ്പച്ചെറുപ്പങ്ങളില്ല, ഒരു ഘടകകക്ഷിയും യു ഡി എഫില്‍ നിന്നും കൊഴിഞ്ഞുപോകില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ ഘടകകക്ഷികള്‍ തന്നെ മുന്നണിയിലുണ്ടാകുമെന്നും വീഴാന്‍ സാധ്യതയുള്ള സര്‍ക്കാരായിരുന്നെങ്കില്‍ എന്നേ വീഴുമായിരുന്നുവെന്നും മുഖ്യമന്ത്രി ചോദിച്ചു. എം പി. വീരേന്ദ്രകുമാര്‍ പറഞ്ഞ കാര്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേ സമയം യു ഡി എഫിനുള്ളിലെ അവഗണനയിക്കെതിരെ ജനാതാദള്‍ (യു) നിലപാട് കടുപ്പിക്കുകയാണ്. മെയ് 19ന് ആരംഭിക്കുന്ന യു ഡി എഫ് മേഖല ജാഥയുമായി സഹകരിക്കില്ലെന്ന് ജെ ഡി യു വ്യക്തമാക്കി കഴിഞ്ഞു




