മേഖല ജാഥയോട് ജെഡിയു സഹകരിക്കില്ല: വീരേന്ദ്ര കുമാര്‍

1418979126-Chodhyam-Utharam-102-Stillകോഴിക്കോട്: മുന്നണിക്കുള്ളിലെ അവഗണനയ്‌ക്കെതിരെ നിലപാട് കടുപ്പിച്ച് ജെ ഡി യു. യു ഡി എഫിന്റെ മേഖല ജാഥയോട് ജെ ഡി യു സഹകരിക്കില്ലെന്ന് സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്ര കുമാര്‍ വ്യക്തമാക്കി.

മെയ് 19ന് കോഴിക്കോട് ആരംഭിക്കുന്ന ജാഥ താന്‍ ഉദ്ഘാടനം ചെയ്യില്ല. ഞായറാഴ്ച ചേര്‍ന്ന ഭാരവാഹി യോഗത്തില്‍ ഇതു സംബന്ധിച്ച് ഇതു സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. ഇക്കാര്യം യു ഡി എഫ് നേതൃത്വത്തെ അറിയിച്ചതായും വീരേന്ദ്രകുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ നാലു മേഖലകളില്‍ മെയ് 19 മുതല്‍ 25 വരെയാണ് യു ഡി എഫ് ജാഥകള്‍ സംഘടിപ്പിക്കുന്നത്. കണ്ണൂര്‍, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകള്‍ ഉള്‍പ്പെടുന്ന വടക്കന്‍ മേഖല ജാഥ കോഴിക്കോട് ഉദ്ഘാടനം ചെയ്യാന്‍ നിയോഗിച്ചിരുന്നത് വീരേന്ദ്രകുമാറിനെയായിരുന്നു.

നാലു മേഖലകളിലെ ജാഥകളിലെ ക്യാപ്റ്റന്മാരില്‍ ആര്‍ എസ് പിക്ക് പോലും സ്ഥാനം ലഭിച്ചപ്പോള്‍ ജെ ഡി യുവിന് വടക്കന്‍ മേഖലയുടെ വൈസ് ക്യാപ്റ്റന്‍ സ്ഥാനം മാത്രമാണ് ലഭിച്ചത്. ഇത് കടുത്ത അവഗണയാണെന്ന് ജെ ഡി യു പരാതിപ്പെട്ടിരുന്നു.

Share news
error: Content is protected !!
Scroll to Top