പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 6000 രൂപ ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി;യുഡിഎഫ് പ്രകടന പത്രിക

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനായുള്ള യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് 6000 രൂപ ഉറപ്പാക്കുന്ന ന്യായ് പദ്ധതിയാണ് പ്രകടന പത്രകയിലെ പ്രധാനപ്പെട്ട വാഗ്ദാനം. യുഡിഎഫ് പുറത്തിറക്കിയ ഈ പ്രകടന പത്രിക ഏഴ് മാസങ്ങളുടെ നിരന്തര സംവാദങ്ങളുടെയും ചര്‍ച്ചകളുടെയും ഫലമായി ഉണ്ടാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇത് ജനങ്ങളുടെ മാനിഫെസ്റ്റോയാണെന്നും യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ ഈ മാനിഫെസ്റ്റോയിലെ മുഴുവന്‍ കാര്യങ്ങളും നടപ്പിലാക്കുമെന്നും അദേഹം പറഞ്ഞു.

പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍

പ്രളയം കൊണ്ടും മഹാമാരികൊണ്ടും പൊറുതിമുട്ടുന്ന സംസ്ഥാനത്തെ പാവപ്പെട്ട കുടുംബങ്ങള്‍ക്ക് മാസം 6000 രൂപ വരെ ഉറപ്പാക്കുന്ന ന്യായ് പദ്ധതി നടപ്പാക്കും.

സംസ്ഥാനത്ത് അര്‍ഹരായ വ്യക്തികള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുന്നതിനായി നടപടിസ്വീകരിക്കും.ക്ഷേമ പെന്‍ഷനുകള്‍ 3000 രൂപയാക്കും .ക്ഷേമ പെന്‍ഷന്‍ കമ്മീഷന്‍ രൂപീകരിക്കും.

അര്‍ഹരായ എല്ലാവര്‍ക്കും പ്രയോരിറ്റി റേഷന്‍ കാര്‍ഡ് നല്‍കും. എല്ലാ വെള്ള കാര്‍ഡുകാര്‍ക്കും അഞ്ച് കിലോ അരി സൗജന്യമായി നല്‍കും.

അഞ്ച് ഏക്കര്‍ വരെ ഭൂമിയുള്ള കര്‍ഷകരുടെ പ്രളയത്തിന് മുമ്പുള്ള രണ്ട് ലക്ഷം വരെയുള്ള കടം എഴുതി തള്ളും.

ഓട്ടോറിക്ഷ, ടാക്‌സി,മത്സ്യബന്ധ ബോട്ടുകള്‍ എന്നിവയ്ക്ക് സംസ്ഥാന നികുതിയില്‍ നിന്നും ഇന്ധന സബ്‌സിഡി. കേരളത്തിലെ എല്ലാ ഉപഭോക്താക്കള്‍ക്കും 100 യൂണിറ്റ് സൗജന്യ വൈദ്യുതി.
ശബരിമല ആചാര സംരക്ഷണത്തിന് പ്രത്യക നിയമം
കാരുണ്യചികിത്സാ പദ്ധതി പുനഃരാരംഭിക്കും.

Share news
error: Content is protected !!
Scroll to Top