മുഖത്ത് മാസ്‌ക് ,നെഞ്ചത്ത് ‘മ’;മിന്നല്‍ മുരളിയുടെ മോഷന്‍ പുറത്തുവിട്ട് മോഹന്‍ലാല്‍

മുഖത്ത് മാസ്‌ക് ,നെഞ്ചത്ത് ‘മ’ മലയാളത്തിലെ ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രം മിന്നല്‍ മുരളിയുടെ മോഷന്‍ പുറത്തിറക്കി. സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലാണ് പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുന്നത്.ടോവിനോ തോമസാണ് മിന്നല്‍ മുരളിയുടെ സൂപ്പര്‍ഹീറോ വേഷത്തില്‍ നില്‍ക്കുന്നത്.

ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവരാണ്. ഗോദയ്ക്ക് ശേഷം ടോവിനോ തോമസും ബേസില്‍ ജോസഫും ഒന്നിക്കുന്ന ചിത്രം കൂടിയാണ് ഇത്.മലയാളം,തമിഴ്, തെലുങ്ക്,കന്നഡ,ഹിന്ദിഎന്നീ അഞ്ച് ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്.
ബാംഗ്ലൂര്‍ ഡെയ്‌സ്, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍, പടയോട്ടം എന്നീ ചിത്രങ്ങള്‍ നിര്‍മ്മിച്ച വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് മിന്നല്‍ മുരളിയുടെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്.

അജു വര്‍ഗീസ്, ബൈജു, ഹരിശ്രീ അശോകന്‍, ഫെമിന ജോര്‍ജ്,തമിഴ് താരം ഗുരു സോമസുന്ദരം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ചിത്രം ഓണം റിലീസായി തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share news
error: Content is protected !!
Scroll to Top