ഉമ്മന്‍ ചാണ്ടിയുടെ മരുമകന്‍ ട്വന്റി20 യില്‍;യൂത്ത് വിംഗ് കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കും

കൊച്ചി:ഉമ്മന്‍ചാണ്ടിയുടെ മരുമകന്‍ വര്‍ഗീസ് ജോര്‍ജ് ട്വനന്റി 20 യില്‍ ചേര്‍ന്നു.ട്വന്റി 20യുടെ ഉപദേശക സമിതി അംഗമായും യൂത്ത് കോര്‍ഡിനേറ്ററായും ജറല്‍ സെക്രട്ടറിയായുമാണ് വര്‍ഗീസ് ജോര്‍ജ്ജ് പ്രവര്‍ത്തിക്കും.

ഉമ്മന്‍ ചാണ്ടിയുടെ മൂത്തമകള്‍ മരിയയുടെ ഭര്‍ത്താവാണ് വര്‍ഗീസ് ജോര്‍ജ്ജ്. ദുബെയില്‍ ഒരു കമ്പനിയുടെ സിഒ ജോലി ചെയ്തുവരികയായിരുന്ന വര്‍ഗീസ് ജോര്‍ജ് ട്വന്റി 20 യുടെ പ്രവര്‍ത്തനത്തില്‍ ആകൃഷ്ടനായി ജോലി രാജി വെച്ച് പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.

ട്വന്റി 20 യുടെ ഉപദേശക സമിതി ചെയര്‍മാനായ കെച്ചൗസേപ്പ് ചിറ്റിലപ്പള്ളിയാണ് അദേഹത്തിന് പാര്‍ട്ടി അംഗത്വം നല്‍കിയത്.

സിനിമ നടന്‍ ലാലും അദേഹത്തിന്റെ മകളുടെ ഭര്‍ത്താവും പാര്‍ട്ടിയില്‍ ചേര്‍ന്നു. ഇവര്‍ പാര്‍ട്ടിയുടെ ഉപദേശക സമിതിയില്‍ പ്രവര്‍ത്തിക്കും.

Share news
error: Content is protected !!
Scroll to Top