Section

malabari-logo-mobile

മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ അനിവാര്യം: ഉദ്ധവ് താക്കറെ

HIGHLIGHTS : Uddhav Thackeray urges complete lockdown in Maharashtra

മുംബൈ: കോവിഡ് രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മഹാരാഷ്ട്രയില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നുവെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. കോവിഡ് പ്രതിസന്ധിയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് വിളിച്ചു ചേര്‍ത്ത യോഗത്തിനിടെയായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം.

ഈ ആഴ്ച മഹാരാഷ്ട്രയില്‍ രാത്രികാല ലോക്ക് ഡൗണ്‍, വാരാന്ത്യ ലോക്ക് ഡൗണ്‍ എന്നിവ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രോഗവ്യാപനം തടയുന്നതിനായി കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ ഉദ്ധവ് താക്കറെ അനുകൂലിക്കുന്നതായാണ് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

sameeksha-malabarinews

ഏറ്റവും അധികം കോവിഡ് കേസുകളും മരണങ്ങളും റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയില്‍ തന്നെയാണ് ഇപ്പോഴും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 58,993 കോവിഡ് കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. 301 മരണങ്ങളും സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ 24 മണിക്കൂറിനിടെ 1,45,384 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ലോക്ക്ഡൗണ്‍ അല്ലാതെ മറ്റ് വഴികളില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കുമ്പോള്‍ തയ്യാറെടുപ്പില്ലാടെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയാല്‍ ജനങ്ങള്‍ ദുരിതത്തിലാകുമെന്ന് പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!