കോഴിക്കോട്: കോവിഡ് രണ്ടാം തരംഗം ശക്തമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ നിയന്ത്രണം കടുപ്പിച്ചു. വിവാഹ, മരണ ചടങ്ങുകളില്‍ നൂറുപേരില്‍ കൂടാന്‍ പാടില്ല. എല്ലാ പൊതുയോഗങ്ങള്‍ക്കും രണ്ടാഴ്ച വിലക്കേര്‍പ്പെടുത്തി. ടൂറിസം കേന്ദ്രത്തിലടക്കം നിയന്ത്രണം കര്‍ശനമാക്കി.
ജില്ലാ കളക്ടര്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസങ്ങളില്‍ സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ പേര്‍ രോഗബാധിതരായത് കോഴിക്കോട്, എറണാംകുളം ജില്ലകളിലാണ്.
ജില്ലയില്‍ 791 പേരാണ് ഇന്ന് കോവിഡ് ബാധിതരായിരിക്കുന്നത്. കഴിഞ്ഞ ദിവസം 715 പേരാണ് രോഗബാധിതരായത്.
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക



