ഫുഡ് ഓര്‍ഡര്‍ ചെയ്യാന്‍ ഊബര്‍ ഈറ്റ്‌സില്ല ഇനി സൊമാറ്റോ

ന്യൂഡല്‍ഹി: ഊബറിന്റെ ഫുഡ് ഡെലിവറി സംവിധാനമായ ഊബര്‍ ഈറ്റ്‌സിനെ മറ്റൊരു പ്രധാന ഫുഡ് ഡെലിവറി സംവിധാനമായ സൊമാറ്റോക്ക് വിറ്റു. ഇന്ത്യയിലെ ഊബര്‍ ഇറ്റ്‌സ് സംവിധാനമാണ് വില്‍പ്പന നടത്തിയത്. അതെസമയം ബംഗ്ലാദേശിലെയും ശ്രീലങ്കയിലെലും ഊബര്‍ ഈറ്റ്‌സ് സംവിധാനം തുടരും.

350 മില്യണ്‍ ഡോളറിനാണ് ഏറ്റെടുത്തത്. ഇതോടെ ഊബറിന് 10% മാത്രമായിരിക്കും ഓഹരി ഉണ്ടാവുക. ഊബര്‍ ഓണ്‍ലൈന്‍ ടാക്‌സി സര്‍വീസ് 2017 ലാണ് ഊബര്‍ ഈറ്റ്‌സ് ഇന്ത്യയില്‍ ആരംഭിച്ചത്. ഊബര്‍ ഈറ്റ്‌സ് കൂടി ഏറ്റെടുത്തതോടെ സൊമാറ്റോ ഈ രംഗത്തെ ഏറ്റവും വലിയ കമ്പനിയായി മാറി.

ഇതോടെ ഊബര്‍ ഈറ്റ്‌സ് ആപ്പ് ഉപയോഗിച്ച് ഭക്ഷണം വരുത്താന്‍ കഴിയില്ല. എന്നാല്‍ ടാക്‌സി സര്‍വീസിനായി ഊബര്‍ ആപ്പ് ഉപയോഗിക്കാമെന്ന് കമ്പനി അറിയിച്ചു.

Related Articles