പരപ്പനങ്ങാടിയില്‍ ചാക്ക് കണക്കിന് പോസ്റ്റല്‍ ഉരുപ്പടികള്‍ പോസ്റ്റ്മാന്റെ വീട്ടില്‍ നിന്ന് പിടികൂടി

പരപ്പനങ്ങാടി: ചാക്ക് കണക്കിന് പോസ്റ്റല്‍ ഉരുപ്പടികള്‍ പോസ്റ്റ്മാന്റെ വീട്ടില്‍ നിന്ന് പിടികൂടി. പരപ്പനങ്ങാടി ഉള്ളണം പോസ്റ്റ് ഓഫിസിലെ പോസ്റ്റ്‌മേന്‍ മോഹനചന്ദ്രന്റെ വീട്ടില്‍ നിന്നും, പരിസരത്തെ തോട്ടില്‍ നിന്നുമാണ് ആധാര്‍ കാര്‍ഡുകളടക്കമുള്ള വസ്തുക്കള്‍ പരപ്പനങ്ങാടി പോലീസ് കണ്ടെടുത്തത്.

തോട്ടില്‍ നിന്ന് 86 ആധാര്‍ കാര്‍ഡ് കിട്ടിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. ഇതെതുടര്‍ന്ന് പരപ്പനങ്ങാടി പോലീസ് വീട് റൈഡ് ചെയ്തപോഴാണ് കൂടുതല്‍ വസ്തുക്കള്‍ കിട്ടിയത്. ഉള്ളണം പോസ്റ്റാഫീസിലെ കത്തുകളും മറ്റു ഉരുപ്പടികളുമാണ് ഉപേക്ഷിച്ചത്.

പരപ്പനങ്ങാടി അഡീഷണല്‍ എ എസ് ഐമാരായ വിമല, രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് റൈഡ് നടന്നത്.

Share news
error: Content is protected !!
Scroll to Top