ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് എആര്‍ നഗര്‍ സ്വദേശി മരിച്ചു

തിരൂരങ്ങാടി: ടാങ്കര്‍ ലോറി ബൈക്കിലിടിച്ച് യുവാവ് മരിച്ചു. എ ആര്‍ നഗര്‍ കൊട്ടപ്പുറം സ്‌കൂളിന് സമീപം കിളിവായില്‍ വേലായുധന്റെ മകന്‍ അരുണ്‍ കുമാര്‍(25)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് കോഴിക്കോട് തൃശൂര്‍ ദേശീയപാതയില്‍ കൂരിയാടിനും കൊളപ്പുറത്തിനും ഇടയില്‍ അപകടം സംഭവിച്ചത്.

കൂടെയുണ്ടായിരുന്ന കൊളപ്പുറം പുല്‍ത്തടത്തില്‍ അനന്തു(22)വിന് സാരമായി പരിക്കേറ്റു. അനന്തുവിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂരിയാട് ഭാഗത്തു നിന്നു വരികയായിരുന്ന ബൈക്കില്‍ എതിരെ വന്ന ടാങ്കര്‍ ലോറി ഇടിക്കുകയായിരുന്നു.

അമ്മ: സരോജിനി. സഹോദരങ്ങള്‍: അഖില്‍,ഗീതു.

Share news
error: Content is protected !!
Scroll to Top