Section

malabari-logo-mobile

വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ ഓട്ടോ ഡ്രൈവര്‍ അപമാനിച്ചതായി പരാതി

HIGHLIGHTS : പെരിന്തല്‍മണ്ണ:വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ ഓട്ടോ ഡ്രൈവര്‍ അപമാനിച്ചതായി പരാതി. ഇന്ന് രാവിലെ അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പെരിന...

പെരിന്തല്‍മണ്ണ:വനിത കമ്മീഷന്‍ അംഗം ഷാഹിദ കമാലിനെ ഓട്ടോ ഡ്രൈവര്‍ അപമാനിച്ചതായി പരാതി. ഇന്ന് രാവിലെ അങ്ങാടിപ്പുറം റെയില്‍വെ സ്റ്റേഷനില്‍ നിന്ന് പെരിന്തല്‍മണ്ണയിലേക്ക് ഓട്ടോയില്‍ കയറിയ ഷാഹിദ കമാലിനെ ഓട്ടോയില്‍ നിന്ന് ഇറക്കിവിടാന്‍ ഡ്രൈവര്‍ ശ്രമിക്കുകയും മോശമായി സംസാരിക്കുകയുമായിരുന്നു. ചെറിയ ദൂരത്തേക്കുള്ള ഓട്ടത്തിന് തയറാല്ലെന്ന് പറഞ്ഞ് ഡ്രൈവര്‍ തട്ടിക്കയറുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് അവര്‍ വ്യക്തമാക്കി.

രാജ്യറാണി എക്‌സ് പ്രസില്‍ അങ്ങാടിപ്പുറത്തെത്തിയ ഷാഹിദ കമാല്‍ പെരിന്തല്‍മണ്ണ റസ്റ്റ് ഹൗസിലേക്ക് പോകാനാണ് റെയില്‍വെ സ്റ്റേഷനു മുന്നില്‍ നിന്ന് ഓട്ടോയില്‍ കയറിയത്. പെരിന്തല്‍മണ്ണയിലേക്കാണെന്ന് അറിഞ്ഞതോടെ ഡ്രൈവര്‍ ഓട്ടോ വിടാന്‍ തയ്യാറായില്ല. ചെറിയ ഓട്ടമാണെന്നും പോകാനാവില്ലെന്നുമായിരുന്നു ഇയാളുടെ നിലപാട്. വണ്ടിയില്‍ നിന്ന് ഇറങ്ങാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഷാഹിദ കമാല്‍ തയ്യാറായില്ല. അല്‍പ്പ നേരം തര്‍ക്കിച്ച ശേഷം ഇയാള്‍ വണ്ടിയെടുത്തു. എന്നാല്‍ അങ്ങാടിപ്പുറത്തെത്തിയതോടെ വീണ്ടും ഇറങ്ങണമെന്നായി ആവശ്യം. തുടക്കം മുതലേ മോശം വാക്കുകളുപയോഗിച്ചായിരുന്നു സംസാരമെന്നും അങ്ങാടിപ്പുറത്ത് നിന്ന് താന്‍ വനിതാ കമ്മിഷന്‍ അംഗമാണെന്ന് വെളിപ്പെടുത്തിയതോടെയാണ് റസ്റ്റ് ഹൗസില്‍ എത്തിക്കാന്‍ തയ്യാറായതെന്നും ഷാഹിദ കമാല്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. പൊലീസില്‍ പരാതി നല്കിയതായും ഇവര്‍ അറിയിച്ചു.

sameeksha-malabarinews

ഓട്ടോ ഡ്രൈവര്‍മാര്‍ക്കെതിരെ ഒട്ടേറെയാളുകള്‍ പരാതി ഉന്നയിച്ചതായും ആര്‍.സി.സിയില്‍ നിന്ന് എത്തുന്ന അര്‍ബുദരോഗികളോട് പോലും ഓട്ടോ ഡ്രൈവര്‍മാര്‍ മോശമായി പെരുമാറിയ സംഭവങ്ങള്‍ അറിഞ്ഞതായും ഷാഹിദ കമാല്‍ പറഞ്ഞു. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തതായി അവര്‍ പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!