ട്വന്റി ഇന്ത്യന്‍ ടീമില്‍ ഇടം നേടി പരപ്പനങ്ങാടിക്കാരന്‍;പി ആര്‍ സുഹൈലിന് സ്വപ്നസാക്ഷാത്കാരം

പരപ്പനങ്ങാടി:പി ആര്‍ സുഹൈലിന് ഇത് സ്വപ്നസാക്ഷാത്കാരം. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിനത്തിനുള്ള ട്വന്റി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുകയാണ് പരപ്പനങ്ങാടിക്കാരനായ പിആര്‍

പരപ്പനങ്ങാടി:പി ആര്‍ സുഹൈലിന് ഇത് സ്വപ്നസാക്ഷാത്കാരം. ശ്രീലങ്കയ്‌ക്കെതിരായ മൂന്ന് ഏകദിനത്തിനുള്ള ട്വന്റി ഇന്ത്യന്‍ ടീമില്‍ ഇടം നേടിയിരിക്കുകയാണ് പരപ്പനങ്ങാടിക്കാരനായ പിആര്‍ സുഹൈല്‍. പരപ്പനങ്ങാടി പുത്തരിക്കലെ പരേതനായ പി ആ അബ്ദുല്‍റസാഖിന്റെയും ആസിയയുടെയും മൂന്നാമത്തെ മകനായ സുഹൈല്‍ കേരള ഡെഫ് ടീമില്‍ നിറസാന്നിധ്യമായിരുന്നു.

കേരളത്തിനായി ദേശീയ, സൗത്ത് സോണ്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ക്യാപ്റ്റനായി മികച്ച കളി കാഴ്ച വച്ചിട്ടുണ്ട്. ദേശീയ ടീമില്‍ കളിക്കുക എന്നത് സുഹൈലിന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു . ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ദേശീയ ബധിര ക്രിക്കറ്റ് ടീം സെലക്ടര്‍മാരുടെ അറിയിപ്പ് ലഭിച്ചതോടെ ഈ താരം ഇന്ത്യന്‍ ക്യാമ്പില്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നതിനായി ജനുവരി 23ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. 28 മുതലാണ് ശ്രീലങ്ക മായുള്ള മത്സരങ്ങള്‍ നടക്കുക.

ആദ്യമായാണ് ഒരു മലയാളി ഇന്ത്യന്‍ ബധിര ടീമില്‍ ഇടം പിടിക്കുന്നത്. തിരൂരങ്ങാടി ഡെഫ് ചാലഞ്ചേഴ്സ് ക്ലബ്ബിന്റെ താരമായ സുഹൈല്‍ നിരവധി തവണ മലപ്പുറത്തെ സ്റ്റേറ്റ് ബധിര ക്രിക്കറ്റ് ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചിട്ടുണ്ട്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ അണ്ടര്‍ 19, 22, 25 ക്യാമ്പുകളില്‍ താരമായിരുന്നു. കഴിഞ്ഞ വര്‍ഷം കാസര്‍കോട് ജില്ല ക്രിക്കറ്റ് ലീഗില്‍ 4 ഡിവിഷനില്‍ നാസ്‌ക് ക്രിക്കറ്റ് ക്ലബ്ബിന് വേണ്ടി മികച്ച പ്രകടനം കാഴ്ച വച്ചു. പരപ്പനങ്ങാടി കോ ഓപ്പറേറ്റീവ് സര്‍വീസ് ബാങ്ക് ജീവനക്കാരനാണ്. ഭാര്യ ഫാത്തിമാഷിറിന്‍ കാപ്പില്‍. മക്കള്‍: അലേഹ സൈനബ്, പി ആര്‍ ഇമാദ് അബ്ദുള്ള .