Section

malabari-logo-mobile

അരിയല്ലൂരില്‍ കിണറില്‍ വീണ പോത്തിനെ സാഹസികമായി രക്ഷപ്പെടുത്തി

HIGHLIGHTS : പരപ്പനങ്ങാടി: കിണറില്‍ വീണ പോത്തിനെ സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് അരിയല്ലൂരില്‍ പറമ്പില്‍ക്കെട്ടിയിട്ട പോത്ത് ആള്‍മറയില്ലാത്ത കിണറില്...

പരപ്പനങ്ങാടി: കിണറില്‍ വീണ പോത്തിനെ സാഹസികമായി രക്ഷപ്പെടുത്തി. ഇന്ന് രാവിലെയാണ് അരിയല്ലൂരില്‍ പറമ്പില്‍ക്കെട്ടിയിട്ട പോത്ത് ആള്‍മറയില്ലാത്ത കിണറില്‍ വീണത്. പുല്ലുമൂടിക്കിടന്നതിനാല്‍ ഇവിടെ കിണറുള്ള കാര്യം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

തുടര്‍ന്ന് ഉടമയായ ചെട്ടിപ്പടി സ്വദേശി പി.ടി സഞ്ജിത്തും നാട്ടുകാരും ഏറെ നേരം ശ്രമിച്ചിട്ടും പോത്തിനെ കരയ്ക്ക് കയറ്റാന്‍ സാധിച്ചില്ല. ഇതോടെ ഇവര്‍ ഫയര്‍ ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ ഏറെ പണിപ്പെട്ട് പോത്തിനെ വടം കെട്ടി സുരക്ഷിതമായി കിണറിന് പുറത്തേക്കെടുക്കുകയായിരുന്നു.

sameeksha-malabarinews

രണ്ട് വയസ് പ്രായമുള്ള പോത്തിന് ചെറിയ പരിക്ക് മാത്രമെ പറ്റിയിട്ടൊള്ളു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരായ രവീന്ദ്രനാഥ്,അബ്ദുല്‍ സലീം,മദന മോഹനന്‍,വിനയ് ശീലന്‍,അബ്ദുല്‍ ജലീല്‍,ദുല്‍ഖര്‍ ,സുരേഷ്, മണി, മണികണ്ഠന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പോത്തിനെ രക്ഷപ്പെടുത്തിയത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!