നേപ്പാളില്‍ എട്ട് മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തി

ദമന്‍: നേപ്പാളില്‍ എട്ട് മലയാളി വിനോദസഞ്ചാരികളെ ഹോട്ടല്‍ മുറിയ്ക്കകത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ശ്വാസം മുട്ടി മരിച്ചതാകാമെന്നാണ് പ്രാഥമിക വിവരം. തിരുവനന്തപുരം കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. അപകടവിവരം മക്വാന്‍പൂര്‍ ജില്ലാ പോലീസ് മേധാവി സുശീല്‍ സിങ് റാത്തോഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ദമാനിലെ എവറസ്റ്റ് പനോരമ റിസോര്‍ട്ടിലാണ് ഇവര്‍ താമസിച്ചിരുന്നത്. ഇവരെ ഹെലികോപ്റ്ററില്‍ അശുപത്രിയില്‍ എത്തിച്ചതിന് ശേഷമാണ് മരണം സ്ഥിരീകരിച്ചത്. മരിച്ചവരില്‍ നാല് കുട്ടികളുമുണ്ട്.

തണുപ്പകറ്റാന്‍ ഇവര്‍ മുറിയിലെ ഗ്യാസ് ഹീറ്റര്‍ ഉപയോഗിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാകാം മരിച്ചത് എന്നാണ് കരുതപ്പെടുന്നത്.

പ്രബിന്‍ കുമാര്‍ നായര്‍ (39), ശരണ്യ (34) രഞ്ജിത് കുമാര്‍ ടി.ബി (39) ഇന്ദു രഞ്ജിത് (34), ശ്രീഭദ്ര (9) അഭിനവ് സൂര്യ (9) അഭി നായര്‍(7), വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചത്.

Share news
error: Content is protected !!
Scroll to Top