Section

malabari-logo-mobile

അലന്റെയും താഹയുടെയും ജാമ്യാപേക്ഷ കോടതി തള്ളി

HIGHLIGHTS : കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സിപിഐഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിന്റെയും താഹ യുടെയും ജാമ്യാപേക്ഷ കോടതി തള്ളി. യു എ പി എ നിലനില്‍ക്കുന്ന

കോഴിക്കോട്: യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത സിപിഐഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിന്റെയും താഹ യുടെയും ജാമ്യാപേക്ഷ കോടതി തള്ളി. യു എ പി എ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കേണ്ടതില്ലെന്ന് കോടതി പറഞ്ഞു.

പ്രതികള്‍ പുറത്തുപോയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്ന നിലപാടാണ് പ്രോസിക്യൂഷന്‍ സ്വീകരിച്ചത്. കഴിഞ്ഞ രണ്ട് ദിവസം നടന്ന വാദത്തിനൊടുവിലാണ് കോടതി ഉത്തരവ്.

sameeksha-malabarinews

പോലീസ് പിടിച്ചെടുത്ത തെളിവുകള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. യു എ പി എ ചുമത്താവുന്ന തരത്തിലുള്ള ഒന്നും തന്നെ ഇവരില്‍ നിന്ന് പിടിച്ചെടുത്തിട്ടില്ലെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് പ്രതിഭാഗം അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. എന്നാല്‍ യുഎപിഎ വകുപ്പുകള്‍ ചുമത്തിയിരിക്കുന്നത് തെളിവുകളോടെയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം.

ഈ കഴിഞ്ഞ ഒന്നാം തിയതിയാണ് കോഴിക്കോട് സ്വദേശികളായ അലനെയും താഹയെയും യുഎപിഎ നിയമത്തിലെ സെക്ഷന്‍ 20,38,39 വകുപ്പുകള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!