കുറ്റിപ്പുറം പാലത്തില്‍ ബുധനാഴ്ച മുതല്‍ രാത്രി ഗതാഗത നിരോധനം

കുറ്റിപ്പുറം:  ദേശീയപാതയിലെ കുറ്റിപ്പുറം പാലത്തില്‍ ബുധനാഴ്ച രാത്രികാലത്ത് ഗതാഗതം നിരോധിക്കും. രാത്രി ഒമ്പതുമണി മുതല്‍ രാവിലെ ആറുവരെയായിരിക്കും നിരോധനം.
എട്ടു ദിവസത്തേക്കാണ് നിരോധനം. പാലത്തിന്റെ ഉപരിതലത്തില്‍ അറ്റകുറ്റപണികള്‍ക്കാണ് പാലം അടച്ചിടുന്നത്.

രാത്രികാല നിരോധനം നിലനില്‍ക്കുന്നതിനാല്‍ കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങള്‍ പുത്തനത്താണിയില്‍ നിന്നും തിരിഞ്ഞ് പട്ടര്‍നടക്കാവ്, തിരുന്നാവായ, ആലത്തിയൂര്‍ ചമ്രവട്ടം വഴിയോ, വളാഞ്ചേരിയില്‍ നിന്നും നേരെ കൊപ്പം പട്ടാമ്പി, പെരുമ്പിലാവ് വഴിയോ പോകണം.
തൃശ്ശൂരില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്നവര്‍, എടപ്പാളില്‍ നിന്നോ നടുവട്ടത്തു നിന്നോ തിരിഞ്ഞ് പൊന്നാനി ചമ്രവട്ടം വഴി പോകണം.

Share news
error: Content is protected !!
Scroll to Top