തൃശ്ശൂര്‍ : ഏഴുകിലോ കഞ്ചാവുമായി പെരുമ്പിലാവ് സ്വദേശിനി പിടിയില്‍. ആല്‍ത്തറ മണിയില്‍ കളവീട്ടില്‍ ശ്രീദേവി(39) യെയാണ് കഞ്ചാവുമായി കുന്നംകുളം പോലീസ് അറസ്റ്റ് ചെയ്തത്.
തമിഴ്‌നാട്ടില്‍ നിന്നും നേരിട്ട് പോയി കഞ്ചാവ് കടത്തിക്കൊണ്ടുവന്ന് ചില്ലറവില്‍പ്പനക്കാര്‍ക്ക് വില്‍പന നടത്തിവരുകയും ചെയ്യന്നതിനിടെയാണ് ഇവര്‍ പിടിയിലായത്. ഏകദേശം ഒന്നര വര്‍ഷത്തോളമായി ഇവര്‍ ഇത്തരത്തില്‍ കഞ്ചാവ് വില്‍പ്പന നടത്തിവരുന്നുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പറഞ്ഞു.
രഹസ്യവിവരത്തെ തുടര്‍ന്ന് രണ്ട് മാസത്തോളമായി ഇവര്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പത്തിലേറെ തവണ ഇവര്‍ തമിഴ്‌നാട്ടില്‍ നിന്നും കഞ്ചാവ് കടത്തിയിട്ടുണ്ടെന്ന് പോലീസിനോട് പറഞ്ഞു.




