രാജ്യതലസ്ഥാനത്ത് ഗതികെട്ട് തെരുവിലിറങ്ങി പോലീസ് : ഞെട്ടിത്തരിച്ച് ആഭ്യന്തരമന്ത്രാലയം

ദില്ലി : ജനങ്ങളുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കേണ്ടെ പോലീസ് സേന തന്നെ തങ്ങളുടെ സുരക്ഷക്കായി സമരംചെയ്യുന്ന അത്യപൂര്‍വ്വ കാഴ്ചക്ക് രാജ്യതലസ്ഥാനം വേദിയായി. സംഭവത്തില്‍ ഇതുവരെ പ്രതികരിക്കാതെ ദില്ലി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സമരത്തിന് പിന്തുണയുമായി ബീഹാറിലെയും ഹരിയാനയിലെയും പോലീസുകാരും രംഗത്ത്. ഒടുവില്‍ ഉന്നത ഉദ്യോഗ്‌സഥരുടെ നിരന്തരമായ ഇടപെടലിനൊടുവില്‍ പതിനൊന്നുമണിക്കൂറിന് ശേഷം സമരമവസാനിപ്പിച്ച് പോലീസുകാരുടെ പിരിഞ്ഞുപോകല്‍. രാജ്യം ഇതുവരെ കാണാത്ത പ്രക്ഷോഭത്തിനാണ് ദില്ലി നഗരം ഇന്നലെ സാക്ഷിയായത്.

” ഞങ്ങള്‍ക്കും നീതി വേണം ഞങ്ങളും മനുഷ്യരാണ് “എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സേനയിലെ അടിത്തട്ടിലുള്ള ഒരു കൂട്ടം പോലീസുകാര്‍ രാവിലെ ഐടിഒ പോലീസ് ആസ്ഥാനത്ത് ചൊവ്വാഴ്ച രാവിലെ സമരം ആരംഭിച്ചത്. വൈകീട്ടോടെ ദില്ലിയെ സ്തംഭിപ്പിച്ചുകൊണ്ട് സ്ത്രീകളും കുട്ടികളുമടക്കമുള്ള പോലീസുകാരുടെ കുടംബാഗങ്ങളും സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തെരുവിലറങ്ങുകയായിരുന്നു. പകല്‍ മുഴവന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചക്ക് ശ്രമിച്ചെങ്ങിലും ഫലം കണ്ടില്ല. പിന്നീട് നിരന്തരമുള്ള ഇടപെടലുകള്‍ക്കൊടുവില്‍ സമരക്കാര്‍ ഉന്നയിച്ച ഭൂരിപക്ഷം ആവശ്യങ്ങളിലും നടപടി സ്വീകരിക്കാമെന്നും സമരം ചെയ്തവര്‍ക്കെതിരെ നടപടിയുണ്ടാവില്ലെന്ന ഉറപ്പിലുമാണ് സമരം അവസാനിപ്പിച്ചത്.

തീസ് ഹസാരി കോടതി വളപ്പില്‍ അഭിഭാഷകര്‍ ശനിയാഴ്ച പോലീസുകാരെ ആക്രമിക്കുകയും 17 പോലീസ് വാഹനങ്ങള്‍ നശിപ്പിക്കുകയടക്കം ചെയ്തിരുന്നു. തിങ്കളാഴ്ച സമരം ചെയ്ത അഭിഭാഷകര്‍ വീണ്ടും സാകേത് കോടതിവളപ്പില്‍ വെച്ച് പോലീസുകാരനെ ആക്രമിച്ചു. ഈ സംഭവങ്ങളിലൊന്നും നടപടി സ്വീകരിക്കാതിരിക്കുകയും പോലീസുകാര്‍ക്കെതിരെ നടപടിയുണ്ടാകുകയും ചെയ്തതോടെയാണ് പോലീസുകാര്‍ ദില്ലിയില്‍ പ്രതിഷേധസമരവുമായി രംഗത്തെത്തിയത്. കറുത്ത ബാഡ്ജണിഞ്ഞും ബാനറുകളുമായെത്തിയുമായരിന്നു സമരം. ദില്ലി പോലീസ് കമ്മീഷണര്‍ അമൂല്യ പട്‌നായ്ക്ക് വേണ്ട നടപടികള്‍ സ്വീകരിക്കുന്നില്ലെന്നതും പ്രതിഷേധത്തിന് ചൂടേറ്റി. അഭിഭാഷകരുടെ ആക്രമണത്തില്‍ പരിക്കേറ്റവരല്ലാം സേനയുടെ അടിത്തട്ടിലുള്ളവരാണെന്നും തലപ്പത്തുള്ളവര്‍ ഈ സംഭവത്തെ വേണ്ടത്ര ഗൗരവത്തിലെടുത്തില്ല എന്ന ആരോപണമാണ് സമരം ചെയ്യുന്ന പോലീസുകാര്‍ ഉന്നയിച്ചത്.

. അവസാനം ദില്ലി ലെഫ്‌നന്റ ജനറിലിന്റെ നിര്‍ദ്ദേശപ്രകാരം സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍എസ് കൃഷ്ണിയ കുറ്റം ചെയ്ത അഭിഭാഷകര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.

കരുത്തനായ ആഭ്യന്തരമന്ത്രിയെന്ന വിശേഷിപ്പിക്കുന്ന അമിത്ഷായുടെ ഭരണസിരാകേന്ദ്രത്തില്‍ തന്നെ പോലീസ് സേന സമരത്തിനിറങ്ങിയത് കടുത്ത നാണക്കേടാണ് കേന്ദ്രസര്‍ക്കാരിനുണ്ടാക്കിയിരിക്കുന്നത്.

Related Articles