കുട്ടിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തി;ദമ്പതികള്‍ അറസ്റ്റില്‍

കൊച്ചി : പന്ത്രണ്ടുവയസ്സുകാരിയെ ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കിയ സംഭവത്തില്‍ ദമ്പതികള്‍ അറസ്റ്റില്‍. കുട്ടിയും കുടുംബവും താമസിക്കുന്ന വാടക വീടിന്റെ ഉടമസ്ഥരായ വടുതല സ്വദേശികളായ വര്‍ഷ(19), ബിബിന്‍(25) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളുടെ കടയിലെ ജീവനക്കാരനായ ലിതിനെ കൊണ്ട് കുട്ടിയെ പീഡിപ്പിക്കുകയും ദമ്പതികള്‍ ചേര്‍ന്ന് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തുകയുമായിരുന്നു. ഒന്നാം പ്രതിയായ ലിതിന്‍ ഒളിവിലാണ്. ഇവര്‍ വീടിന്റെ താഴത്തേ നിലയില്‍ വെച്ചാണ് കുട്ടിയെ പീഡിനത്തിനിരയാക്കിയത്. കുട്ടിയെ ആദ്യം പീഡിപ്പിച്ച ദൃശ്യങ്ങള്‍ കാണിച്ച് വീണ്ടും പീഡനത്തിനി ഇരയാക്കുകയായിരുന്നു ഇവര്‍.

അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.

Related Articles